ETV Bharat / state

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരം പുരോഗമിക്കുന്നു - ക്രോസ് വിസ്‌താരം

അടച്ചിട്ട കോടതി മുറിയിൽ രഹസ്യമായാണ് സാക്ഷി വിസ്‌താരം നടക്കുന്നത്.

നടിയെ ആക്രമിച്ച കേസ്  സാക്ഷി വിസ്‌താരം  actress attacked case  ക്രോസ് വിസ്‌താരം
നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരം പുരോഗമിക്കുന്നു
author img

By

Published : Feb 27, 2020, 2:54 PM IST

Updated : Feb 27, 2020, 4:03 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ സാക്ഷി വിസ്‌താരം പുരോഗമിക്കുന്നു. മഞ്ജു വാര്യരുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. സിദ്ദിഖ്, ബിന്ദു പണിക്കർ തുടങ്ങിയ താരങ്ങളും മൊഴി നൽകാൻ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. ഉച്ചയ്ക്ക് ശേഷം എട്ടാം പ്രതി ദിലീപിന്‍റെ അഭിഭാഷകൻ മഞ്ജു വാര്യരെ ക്രോസ് വിസ്‌താരം ചെയ്യുന്നത് തുടരും. രാവിലെ ഒമ്പതര മണിയോടെ തന്നെ മഞ്ജു വാര്യർ കോടതിയിലെത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരം പുരോഗമിക്കുന്നു

കോടതി നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവർ കോടതിയിലെത്തിയത്. പ്രോസിക്യൂഷൻ നൽകിയ സാക്ഷി പട്ടികയിൽ ഉൾപ്പെടുന്നവരാണ് ഈ സിനിമാ താരങ്ങൾ. എട്ടാം പ്രതി ദിലീപ് കോടതിയിൽ ഹാജരായി. ഒന്നാം പ്രതി പൾസർ സുനിയുൾപ്പടെയുള്ള പ്രതികളെയും കോടതിയിൽ ഹാജരാക്കി. അടച്ചിട്ട കോടതി മുറിയിൽ രഹസ്യമായാണ് സാക്ഷി വിസ്‌താരം നടക്കുന്നത്. ജനുവരി മുപ്പതിന് ആരംഭിച്ച വിചാരണ നടപടികളുടെ ഭാഗമായി ആക്രമണത്തിനിരയായ നടിയുൾപ്പടെ സിനിമാ രംഗത്തുള്ള നിരവധി പേരെ ഇതിനകം വിചാരണ കോടതി വിസ്‌തരിച്ചിട്ടുണ്ട്. ഈ കേസിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി പരസ്യമായ നിലപാട് സ്വീകരിച്ച മഞ്ജു വാര്യരുടെ മൊഴി ഈ കേസിൽ നിർണായകമാണ്.

നടിയെ ആക്രമിച്ചതിനെതിരെ കൊച്ചിയിൽ താരസംഘടന സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പ്രസംഗിച്ചിരുന്നു. ഇത് കേസ് അന്വേഷണത്തിൽ ഏറെ നിർണായകമാവുകയും ചെയ്‌തിരുന്നു. താരസംഘടന അമ്മയുടെ സ്റ്റേജ് പരിപാടിയുടെ പരിശീലനത്തിനിടെ ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ട താരങ്ങളായിരുന്നു സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവർ. ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ദിലീപിന് അനുകൂലമായ നിലപാടാണ് അമ്മ ഭാരവാഹിയായ സിദ്ദിഖ് സ്വീകരിച്ചത്.

അതേസമയം നാളെ കുഞ്ചാക്കോ ബോബൻ, ഗീതു മോഹൻദാസ്, സംയുക്ത വർമ തുടങ്ങിയ താരങ്ങളെ വിസ്‌തരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ സംവിധായകൻ ശ്രീകുമാർ മേനോൻ, ഗായിക റിമി ടോമി എന്നിവരെയും വിസ്‌തരിക്കും. ഏപ്രിൽ ഏഴിന് പൂർത്തിയാകുന്ന രീതിയിലാണ് ഒന്നാം ഘട്ട സാക്ഷിവിസ്‌താരം പൂർത്തിയാവുക. 45 ദിവസം കൊണ്ട് 116 സാക്ഷികളെയാണ് ഒന്നാം ഘട്ടത്തിൽ വിസ്‌തരിക്കുക. ആവശ്യമെങ്കിൽ രണ്ടാം ഘട്ടത്തിൽ വിസ്‌തരിക്കേണ്ട സാക്ഷികളുടെ പട്ടികയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും. അതേസമയം ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

Last Updated : Feb 27, 2020, 4:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.