ETV Bharat / state

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻ ലാലിന്‍റെ വിസ്താരം തുടരുന്നു

നടനും സംവിധായകനുമായ നാദിർഷ, എട്ടാം പ്രതി നടൻ ദിലീപിന്‍റെ സഹോദരൻ അനൂപ് എന്നിവരും വിസ്താരത്തിനായി വിചാരണ കോടതിയിൽ ഹാജരായി.

actress attack case  നടിയെ ആക്രമിച്ച കേസ്  മാപ്പുസാക്ഷി വിപിൻ ലാൽ  ദിലീപ്
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻ ലാലിന്‍റെ വിസ്താരം തുടരുന്നു
author img

By

Published : Mar 10, 2021, 1:26 AM IST

എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻ ലാലിന്‍റെ വിസ്താരം രണ്ടാം ദിവസവും തുടരുന്നു. വിചാരണ കോടതിയിൽ രഹസ്യമായാണ് വിസ്താരം നടക്കുന്നത്. നടനും സംവിധായകനുമായ നാദിർഷ, എട്ടാം പ്രതി നടൻ ദിലീപിന്‍റെ സഹോദരൻ അനൂപ് എന്നിവരും വിസ്താരത്തിനായി വിചാരണ കോടതിയിൽ ഹാജരായി. മറ്റൊരു കേസിൽ അറസ്റ്റിലായി കാക്കനാട് ജയിലിൽ കഴിയവെയാണ് നടിയെ ആകമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി വിപിൻ ലാൽ സൗഹൃദത്തിലായത്. തുടർന്ന് ജയിലിൽ നിന്ന് പൾസർ സുനിക്ക് വേണ്ടി ദിലീപിന് കത്ത് എഴുതിയത് വിപിൻലാലായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പിന്നീട് ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.

ആദ്യത്തെ കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിൽ നിന്ന് വിപിൻ ലാലിനെ വിട്ടയച്ചിരുന്നു. ഇതിനെതിരെ നടൻ ദിലീപ് നൽകിയ ഹർജിയിൽ വിപിൻ ലാലിനെ അറസ്റ്റ് ചെയ്യാൻ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി വിപിൻലാലിന് നടിയെ ആക്രമിച്ച കേസിൽ ജാമ്യം അനുവദിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായാണ് വിപിൻ ലാലിനെ കോടതി വിസ്തരിക്കുന്നത്. ആക്രമണത്തിനിരയായ നടിയും എട്ടാം പ്രതി ദിലീപും തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചിരുന്നത് നാദിർഷയായിരുന്നു. ദിലീപിന്‍റെ അടുത്ത കൂട്ടുകാരൻ കൂടിയായ നദിർഷാ ഇരുവരും ഒരുമിച്ചുണ്ടായിരുന്ന വിദേശ ടൂറുകളിലും പങ്കെടുത്തിരുന്നു. സഹോദരനായ അനൂപ് ദിലീപിനെ സഹായകമാകുന്ന പരസ്യനിലപാട് സ്വീകരിച്ചിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് നാദിർഷയെയും അനൂപിനെയും പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.