എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ പുനഃരാരംഭിച്ചു.കേസിലെ ഇരയും സാക്ഷിയായുമായ നടി കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിസ്‌താരം നടന്നത്. ദിലീപ് ഉൾപ്പടെയുള്ള പ്രതിഭാഗത്തിന്‍റെ എതിർ വിസ്‌താരമാണ് ഇന്ന് നടന്നത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി വിചാരണ നടപടികൾ നിർത്തി വെച്ചിരിക്കുകയായിരുന്നു.
നടൻ ദിലീപിന് വേണ്ടി മുതിർന്ന ക്രിമിനൽ അഭിഭാഷകനായ രാമൻ പിള്ളയാണ് ഹാജരായത്. കേസിലെ സാക്ഷിയും നടിയുമായ മഞ്ജുവാര്യർ ഉൾപ്പടെയുള്ള 41 സാക്ഷികളെയാണ് ഇതിനോടകം വിസ്‌തരിച്ചത്. ഒന്നാം ഘട്ട സാക്ഷി പട്ടികയിൽ 136 പേരാണുള്ളത്. ഏപ്രിൽ ഏഴിനുള്ളിൽ സാക്ഷി വിസ്‌താരം പൂർത്തിയാക്കാനാണ് തീരുമാനിച്ചത്. എന്നാൽ കൊവിഡിനെ തുടർന്ന് ഇത് കഴിയാതെ വരികയായിയിരുന്നു.