ETV Bharat / state

നടിയെ ആക്രമിച്ച കേസ്‌ : നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ; കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു - കാവ്യ മാധവന്‍ ക്രൈം ബ്രാഞ്ച്‌

ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നേരത്തെ കാവ്യക്ക് നോട്ടിസ്‌ നല്‍കിയിരുന്നു

Actress Attack case Kerala  Dileep case  Crime branch questions Kavya Madhavan  Kavya Madhavan Dileep case  നടിയെ ആക്രമിച്ച കേസ്‌  കാവ്യ മാധവനെ ചോദ്യം ചെയ്യുന്നു  കാവ്യ മാധവന്‍ ക്രൈം ബ്രാഞ്ച്‌  ദിലീപ്‌ കേസ്‌
നടിയെ ആക്രമിച്ച കേസ്‌; ക്രൈം ബ്രാഞ്ചിന്‍റെ നിര്‍ണായക നീക്കം, കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു
author img

By

Published : May 9, 2022, 1:52 PM IST

Updated : May 9, 2022, 2:09 PM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. നടി കാവ്യ മാധവനെ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്‍റെ വീടായ പത്മ സരോവരത്തിലെത്തി ചോദ്യം ചെയ്യുന്നു. ഇന്ന് (09.05.22) ചോദ്യം ചെയ്യലിന് ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യ മാധവന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടിസ് നൽകിയിരുന്നു. എന്നാൽ സാക്ഷി എന്ന പരിഗണന നല്‍കി വീട്ടിലെത്തി മൊഴിയെടുക്കണമെന്ന് കാവ്യ മാധവൻ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസ്‌ : നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ; കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു

ഇതേ തുടർന്നാണ് ചോദ്യം ചെയ്യല്‍ വീട്ടിലേക്ക് മാറ്റിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘവും, വധ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന എസ്.പി മോഹന ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.

കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. വീടൊഴികെ സ്വതന്ത്രമായി ചോദ്യം ചെയ്യാൻ കഴിയുന്ന മറ്റൊരിടം പരിഗണിക്കാമെന്നായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ നിലപാട് സ്വീകരിച്ചത്. വീടൊഴികെയുള്ള മറ്റിടങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും സാക്ഷിയെന്ന പരിഗണന നൽകണമെന്നുമായിരുന്നു കാവ്യയുടെ ആവശ്യം.

Read More: ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടിസ് ; നിലപാടിൽ മാറ്റമില്ലാതെ നടി

ഇത്തരമൊരു ആവശ്യത്തിന് നിയമപരമായ സാധുതയുള്ളതിനാൽ ക്രൈംബ്രാഞ്ചിന് തുടർ നടപടികളുമായി മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. നടി മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

തുടരന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിന്‍റയും സഹോദരീ ഭർത്താവ് സൂരജിന്‍റെയും ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത ശബ്‌ദ രേഖകളിലാണ് നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്‍റെ പങ്ക് സംബന്ധിച്ച് സംശയമുയർന്നത്. ഇതേ തുടർന്നാണ് കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

Last Updated : May 9, 2022, 2:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.