എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ഒരാഴ്ചയ്ക്കുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കാൻ കഴിയില്ലേയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തുടരന്വേഷണം ആരംഭിച്ചിട്ട് രണ്ട് മാസമായി. ഈ കേസിൽ മാത്രം എന്താണിത്ര പ്രത്യേകത. ഇനി എത്ര മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. ദിലീപുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനാലാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയത്.
Also Read: 'കൗമാരക്കാരിയുടെ മൊഴി സത്യമെങ്കില്‍ മുൻകൂർ ജാമ്യാപേക്ഷ തള്ളും'; നമ്പര്‍ 18 പോക്‌സോ കേസില്‍ ഹൈക്കോടതി
ബാലചന്ദ്രകുമാറിൽ നിന്നും സുപ്രധാന വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഏതാനും ഡിജിറ്റൽ തെളിവുകളുടെ പരിശോധന കൂടി പൂർത്തിയാവാനുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തുടരന്വേഷണം തടയരുതെന്ന് കേസിൽ കക്ഷിചേർന്ന നടിയും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസ് തുടർവാദത്തിനായി വ്യാഴാഴ്ചയിലേക്ക് മാറ്റി.