ETV Bharat / state

അതിജീവിതയുടെ ഹർജി ഹൈക്കോടതിയില്‍: കേസ് പരിഗണിക്കുന്നത് പുതിയ ബഞ്ച്

ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ സിംഗിൾ ബെഞ്ചാണ്, അതിജീവിതയുടെ ഹർജി പരിഗണിക്കുക

actress attack case hearing today  നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ആരോപണം  നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും  high court will hearing on actress petition
നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ആരോപണം: അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
author img

By

Published : May 25, 2022, 9:18 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസ്‌ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ സിംഗിൾ ബെഞ്ചാണ് പരിഗണിക്കുക. നടി ആവശ്യപ്പെട്ട പ്രകാരം ജസ്റ്റിസ് കൗസർ എടപ്പഗത്ത് കഴിഞ്ഞ ദിവസം വാദത്തില്‍ നിന്നും പിന്മാറിയിരുന്നു.

കീഴ്‌ക്കോടതിയിൽ നടി നൽകിയ മറ്റൊരു ഹർജി പരിഗണിച്ച അതേ ജഡ്‌ജിക്ക് ഈ കേസിൽ വാദം കേൾക്കാനാകില്ലെന്നായിരുന്നു അതിജീവിതയുടെ നിലപാട്. രാഷ്ട്രീയ സമ്മർദത്തിന്‍റെ പേരിൽ കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നു, ഭരണമുന്നണിയിലെ ചില രാഷ്ട്രീയക്കാരും ഇതിനായി സ്വാധീനം ചെലുത്തുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചുകൊണ്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

കൂടാതെ, ആക്രമണ ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്‌ജിയ്‌ക്കെതിരെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള താത്‌പര്യമാണ് വിചാരണക്കോടതി ജഡ്‌ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ ആക്ഷേപമുണ്ടായിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.