ETV Bharat / state

കേസ് അട്ടിമറി ആരോപണം: അതിജീവിത നൽകിയ ഹർജി ഹൈക്കോടതി മാറ്റിവച്ചു

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയാണ് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്.

actress assault case survivor petition  നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആരോപണ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു  നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് അതിജീവിത  survivor petition in high court on Actress assault case new allegations
കേസ് അട്ടിമറി ആരോപണം: അതിജീവിത നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിയ്‌ക്കും
author img

By

Published : Jun 10, 2022, 7:12 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്‌ച പരിഗണിയ്‌ക്കും. നടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ രാഷ്ട്രീയ ഉന്നതർ സ്വാധീനം ചെലുത്തുന്നു എന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു നടിയുടെ ഹർജി.

ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. അതിജീവിതയ്‌ക്കൊപ്പമാണ് എന്ന് ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

നീതിയുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു എന്നാരോപിച്ച് നടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതോടെയാണ് സർക്കാർ നിർദേശപ്രകാരം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.