ETV Bharat / state

നടിയെ ആക്രമിച്ച കേസ്: അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - ദിലീപ് കേസ് കോടതിയില്‍

കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ രാഷ്ട്രീയ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു നടിയുടെ ഹർജി

actress-assault-case before the high-count today

author img

By

Published : Jun 10, 2022, 7:12 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ രാഷ്ട്രീയ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു നടിയുടെ ഹർജി.
ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സർക്കാരിന്. നീതി യുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ് മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസ് ഇല്ലാതെയാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് നടിയുടെ ആരോപണം. തുടര്‍ന്ന് സർക്കാർ നിർദേശ പ്രകാരം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു.

Also Read:- കൗമാരക്കാരിലെ ലൈംഗിക ബന്ധം: പ്രത്യാഘാതവും ബോധവത്കരണവും പഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.