ETV Bharat / state

Actor Tovino Thomas On 2018 Movie : 'കലാകാരനെന്ന നിലയിൽ ഇരട്ടി മധുരം, പക്ഷേ ചെറിയ ദുഃഖമുണ്ട്' : 2018നുള്ള അംഗീകാരങ്ങളിൽ ടൊവിനോ തോമസ്

Tovino Thomas On 2018 Movie Success : 'ഇന്നലെ വളരെ സന്തോഷത്തോടെയാണ് ഉറങ്ങിയത്. ഇന്ന് എഴുന്നേറ്റപ്പോൾ ഡബിൾ ധമാക്ക' - 2018 ചിത്രത്തിന്‍റെ സന്തോഷം പങ്കിട്ട് നടൻ ടൊവിനോ തോമസ്

Tovino Thomas  Tovino Thomas On 2018 Oscar Entry  2018 Everyone is a Hero  2018  Tovino Thomas sharing happiness on 2018  Tovino Thomas award  ടൊവിനോ തോമസ്  ടൊവിനോ തോമസ് അവാർഡ്  2018 എവരിവൺ ഈസ് എ ഹീറോ  സെപ്‌റ്റിമിയസ് അവാര്‍ഡ്  ഔദ്യോഗിക ഓസ്‌കാർ എൻട്രി
Actor Tovino Thomas On 2018 Movie
author img

By ETV Bharat Kerala Team

Published : Sep 27, 2023, 11:08 PM IST

എറണാകുളം : 2018 - എവരിവൺ ഈസ് എ ഹീറോ (2018 - Everyone is a Hero) എന്ന ചിത്രവുമായി ബന്ധപ്പെട്ട ഇരട്ടിമധുരം പങ്കിട്ട് നടൻ ടൊവിനോ തോമസ് (Actor Tovino Thomas). ചിത്രത്തിലെ അഭിനയത്തിന് സെപ്‌റ്റിമിയസ് അവാര്‍ഡില്‍ ഏഷ്യയിലെ മികച്ച നടനായി താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു (Tovino Thomas won Best Asian Actor trophy at the Septimius Awards). ഇതിന് പിന്നാലെ 2024 ലെ ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക ഓസ്‌കർ എൻട്രിയായും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഒന്നിനുപുറകെ ഒന്നായി അന്താരാഷ്‌ട്ര അംഗീകാരങ്ങളിലേക്ക് ഉയർന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ടോവിനോ തോമസ് അവതരിപ്പിച്ചിട്ടുള്ളത് (Actor Tovino Thomas On 2018 Movie).

'ഇന്നലെ ചിത്രത്തിന്‍റെ അഭിനയത്തിന് അംഗീകാരം ലഭിച്ചു. ഇന്നലെ രാത്രി അതിന്‍റെ സന്തോഷത്തിലായിരുന്നു. ആ സന്തോഷത്തിലാണ് ഉറങ്ങിയത്. ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ ഓസ്‌കർ നോമിനേഷനിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയാണ് ചിത്രമെന്ന വാർത്ത അറിഞ്ഞു. എനിക്കിത് ഇരട്ടിമധുരമാണ്.

ഒരു കലാകാരൻ എന്ന നിലയ്‌ക്ക് ഇതൊരു ഡബിൾ ധമാക്കയായിരുന്നു. 2018 ഒത്തിരി ബുദ്ധിമുട്ടി ചെയ്‌ത ചിത്രമാണ്. സിനിമ റിലീസിനെത്തി അത് വിജയിച്ചതോടെ അതിന്‍റെ പ്രതിഫലം കിട്ടി എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ, ഈ ചിത്രം കൂടുതൽ അംഗീകാരങ്ങൾ അർഹിക്കുന്നുവെന്നും അതെല്ലാം ലഭിക്കുന്നുണ്ടെന്നും അറിയുന്നതിൽ വലിയ സന്തോഷം.

സിനിമയുടെ സംവിധായകൻ കൂടിയായ ജൂഡ് ആന്തണിയുമായും സിനിമയ്‌ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ച മറ്റെല്ലാ സഹപ്രവർത്തകരോടും സന്തോഷം പങ്കിട്ടു. എന്നാൽ ചിത്രം റിലീസ് ചെയ്‌തപ്പോഴും വിജയിച്ചപ്പോഴും ഇന്ന് ഈ സന്തോഷ വാർത്തകൾ തേടിയെത്തിയപ്പോഴും സഹപ്രവർത്തകർക്കൊപ്പം നാട്ടിൽ ഉണ്ടാകാൻ സാധിച്ചില്ല എന്നതിൽ ചെറിയ ദുഃഖമുണ്ട്. എങ്കിലും അതേ ചിത്രത്തിനുള്ള അംഗീകാരം വാങ്ങാൻ ആണല്ലോ നെതർലൻഡ്‌സിൽ വന്നതെന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നതായും താരം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

Also Read : Tovino Thomas Best Asian Actor: 'ഇത് കേരളത്തിനാണ്'; ടൊവിനോ തോമസ് ഏഷ്യയിലെ മികച്ച നടന്‍, സെപ്‌റ്റിമിയസ് അവാര്‍ഡിന് പിന്നാലെ പങ്കുവച്ച പോസ്റ്റിനും കയ്യടി

പ്രളയസമയത്ത് കേരള ജനത അനുഭവിച്ച കഷ്‌ടപ്പാടും നഷ്‌ടങ്ങളും നമ്മൾ നേരിൽ കണ്ടതാണ്. ആ ദുരന്ത മുഖം വീണ്ടും ഓർമിപ്പിക്കാനല്ല, മറിച്ച് അന്ന് ഓരോരുത്തരും ഒന്നിച്ച് നിന്ന് അതിനെ അതിജീവിക്കാൻ നടത്തിയ പോരാട്ടം ഓർമപ്പെടുത്താനാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ സിനിമയിലൂടെ മലയാളികളുടെ കൂട്ടായ്‌മയും ഒന്നിച്ചുള്ള പ്രവർത്തനവുമാണ് മറ്റ് രാജ്യങ്ങൾ അഭിനന്ദിക്കുന്നതെന്നും താരം പറഞ്ഞു.

Also Read : 2018 Movie Oscar Nomination: '2018' ഓസ്‌കറിന്, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

ചിത്രത്തിൽ അനൂപ് എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. പ്രേക്ഷകരുടെ നെഞ്ചിടറിച്ച, കണ്ണുനനയിച്ച കഥാപാത്രമാണ് ചിത്രത്തിൽ അനൂപ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.