ETV Bharat / state

നടിയെ ആക്രമിച്ച കേസ്:  അതിജീവിതയുടെ ഹർജി വ്യാഴാഴ്‌ച പരിഗണിക്കും - സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ്

എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയതിനെതിരായാണ് അതിജീവിത ഹർജി നല്‍കിയത്

actress assault case  survivor against trial court shift  actress assault case survivor against trial court  നടിയെ ആക്രമിച്ച കേസ്  വിചാരണക്കോടതി മാറ്റിയതിനെതിരായ അതിജീവിതയുടെ ഹർജി  എറണാകുളം  വിചാരണക്കോടതി  ഹൈക്കോടതി
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റിയതിനെതിരായ അതിജീവിതയുടെ ഹർജി വ്യാഴാഴ്ച്ച പരിഗണിക്കും
author img

By

Published : Sep 19, 2022, 11:52 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച്ച (സെപ്‌റ്റംബര്‍ 22) വിധി പറയും. അതിജീവിത ആവശ്യപ്പെട്ട പ്രകാരം ഹർജിയിൽ രഹസ്യവാദമായിരുന്നു നടന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി.

സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നാണ് ആവശ്യം. ഇവര്‍ വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജ‍ഡ്‌ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമാണ് ഹർജിയിലെ വാദങ്ങൾ. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യക കോടതിയിലേക്ക് മാറ്റിയത്.

എന്നാൽ, ഈ കേസ് മറ്റൊരു അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണ് ചെയ്‌തത്. ഇത് നിയമപരമല്ലെന്നും അതിജീവത ഹർജിയിൽ ഉന്നയിച്ചിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജിയിൽ വിധി പറയുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.