ETV Bharat / state

സുനാമി ഇറച്ചി; പ്രതി ജുനൈസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും - kerala news updates

മലപ്പുറത്ത് നിന്ന് ഇന്നലെയാണ് ജുനൈസിനെ പിടികൂടിയത്. 11 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. ജനുവരി 12നാണ് പഴകിയ ഇറച്ചി വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്.

Accused Junais arrest  stale meat selling  കളമശ്ശേരിയില്‍ സുനാമി ഇറച്ചി പിടികൂടിയ സംഭവം  പ്രതി ജുനൈസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും  കളമശ്ശേരിയില്‍ സുനാമി ഇറച്ചി  സുനാമി ഇറച്ചി  സുനാമി ഇറച്ചി പിടികൂടിയ സംഭവം  എറണാകുളം വാര്‍ത്തകള്‍  kerala news updates  latest news in kerala
പ്രതി ജുനൈസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
author img

By

Published : Jan 24, 2023, 9:47 AM IST

എറണാകുളം: കളമശ്ശേരിയിൽ വില്‍പ്പനക്കായി സൂക്ഷിച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതിയായ മണ്ണാർക്കാട് സ്വദേശി ജുനൈസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മലപ്പുറത്ത് നിന്ന് ഇന്നലെയാണ് (23.01.23) ഇയാളെ പൊലീസ് പിടികൂടിയത്. പതിനൊന്ന് ദിവസമായി ഒളിവില്‍ കഴിഞ്ഞ ജുനൈസിനെ ഇന്ന് പുലര്‍ച്ചെ 1 മണിയോടെ കൊച്ചിയില്‍ എത്തിച്ചു.

ഇക്കഴിഞ്ഞ ജനുവരി 12ന് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കളമശ്ശേരിയിലെ കൈപ്പടമുകളിലെ വാടക വീട്ടില്‍ നിന്ന് പഴകിയ ഇറച്ചി കണ്ടെത്തിയത്. മൂന്ന് ഫ്രീസറുകളിലായി സൂക്ഷിച്ച കോഴി മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ വീട്ടിൽ ഇറച്ചി സൂക്ഷിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് സംഘം പരിശോധനക്കെത്തിയത്.

പഴകിയ ഇറച്ചി ഷവർമ, അൽഫാം ഉൾപ്പടെയുള്ള വിഭവങ്ങൾക്കായി രൂപമാറ്റം വരുത്തി കൊച്ചിയിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യുകയായിരുന്നു. ഗുണ നിലവാരമില്ലാത്ത ഇറച്ചി കുറഞ്ഞ വിലയിൽ തമിഴ് നാട്ടിൽ നിന്നും എത്തിച്ച് ഹോട്ടലുകളിൽ വിതരണം ചെയ്‌ത് ലാഭം നേടുകയായിരുന്നു നടത്തിപ്പുകാർ. നല്ല ഇറച്ചിയോടൊപ്പം ചേർത്ത് ഷവർമ ഉൾപ്പടെയുള്ള ഇനങ്ങൾക്ക് ആവശ്യമായ രീതിയിലാക്കി വിതരണം നടത്തുകയായിരുന്നു ഇയാള്‍.

ഇവ പാകം ചെയ്യുന്നതിനുള്ള നൂറ്റിയമ്പത് ലിറ്ററിലധികം പഴകിയ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തിരുന്നു. പ്രതി പിടിയിലായതോടെ സുനാമി ഇറച്ചിയുടെ ഉറവിടം കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സുനാമി ഇറച്ചി വാങ്ങിയ ഹോട്ടലുകളെ കുറിച്ചുള്ള വിവരവും ലഭ്യമാവും. ഇവിടെ നിന്നും ഇറച്ചി വാങ്ങിയ 49 ഹോട്ടലുകളുടെ പേരുവിവരങ്ങൾ നഗരസഭ പുറത്തുവിട്ടിരുന്നു.

സംഭവത്തെ തുടര്‍ന്ന് ചില ഹോട്ടലുകൾ നഗരസഭയ്ക്കെതിരെ നിയമ നടപടികൾ തുടങ്ങി. പരിശോധനക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പഴകിയ ഇറച്ചി വില്‍പ്പന നടത്തിയ ഇയാള്‍ക്കെതിരെയും വില്‍പ്പനക്കായി വീട് വാടകക്ക് നല്‍കിയ കൈപ്പടമുകള്‍ സ്വദേശി നിസാറിനെതിരെയുമാണ് പൊലീസ് കേസെടുത്തത്.

also read: ഷവര്‍മയ്‌ക്ക് പഴകിയ ഇറച്ചി; കളമശ്ശേരിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 400 കിലോ മാംസം പിടികൂടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.