ETV Bharat / state

നെടുങ്കണ്ടം കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ - നെടുങ്കണ്ടം കേസ്

പ്രതികളെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹർജിയിലും വിധി നാളെ

nedungandam case  നെടുങ്കണ്ടം കേസ്  നെടുങ്കണ്ടം പ്രതികളുടെ ജാമ്യാപേക്ഷ
നെടുങ്കണ്ടം
author img

By

Published : Feb 19, 2020, 9:34 PM IST

കൊച്ചി: നെടുങ്കണ്ടം രാജ്‌കുമാർ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ ആറ് പ്രതികളുടെ ജാമ്യാപേക്ഷയിലും സിബിഐയുടെ കസ്റ്റഡി അപേക്ഷയിലും എറണാകുളം സിജെഎം കോടതിയിൽ വാദം പൂർത്തിയായി. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും നാളെ വിധി പറയും.

രണ്ട് മുതല്‍ ഏഴ് വരെ പ്രതികളായ നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ ഇടുക്കി ഉടുമ്പന്‍ചോല കരുണാപുരം നവമി വീട്ടില്‍ സി.ബി. റജിമോന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉടുമ്പന്‍ചോല കാല്‍കൂന്തല്‍ പുത്തന്‍വീട്ടില്‍ എസ്.നിയാസ്, നെടുങ്കണ്ടം മഞ്ഞപ്പെട്ടി മുളങ്കശേരി വീട്ടില്‍ സജീവ് ആന്‍റണി, ഹോം ഗാര്‍ഡ് ഉടുമ്പന്‍ചോല ചോറ്റുപാറ കൊന്നക്കല്‍ വീട്ടില്‍ കെ.എം ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ തൊടുപുഴ ആലക്കോട് കുന്നേല്‍ വീട്ടില്‍ ജിതിന്‍ കെ.ജോര്‍ജ്, അസി.സബ് ഇന്‍സ്‌പെക്ടര്‍ ഇടുക്കി കൊന്നത്തടി മുനിയറ ഇഴുമലയില്‍ വീട്ടില്‍ റോയ് പി.വര്‍ഗീസ് എന്നിവരെയാണ് സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

പ്രതികൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച് നിയമ പ്രശ്‌നം ഉയര്‍ത്തിയതോടെ ആറുപേരെയും റിമാൻഡ് ചെയ്യുകയായിരുന്നു. പ്രതികളെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ ഹർജി സമര്‍പിച്ചത്. രാജ്‌കുമാറിനെ കസ്റ്റഡിയിൽ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ക്രൈബ്രാഞ്ച് അറസ്റ്റു ചെയ്ത ഏഴ് പ്രതികൾക്കും വിവിധ കോടതികൾ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്‌കുമാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന് ശേഷം കഴിഞ്ഞ ദിവസമാണ് ഏഴ് പ്രതികളെയും സിബിഐ അറസ്റ്റു ചെയ്തത്. ഒന്നാം പ്രതിയും നെടുങ്കണ്ടം എസ്ഐയുമായിരുന്ന കെ.എ സാബു നിലവിൽ സിബിഐ കസ്റ്റഡിയിലാണുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.