ETV Bharat / state

അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു ; മരണപാതയായി ഇടുക്കി നേര്യമംഗലം റോഡ് - bike accident

നേര്യമംഗലം റോഡിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുലർച്ചെ ആയിരുന്നു അപകടം.വാഹനം ബൈക്കില്‍ ഇടിച്ചിട്ടും നിറുത്താതെ പോവുകയായിരുന്നു (Road accident near Karimanal on Idukki-Neriamangalam road ).

ഇടുക്കി നേര്യമംഗലം  ഇടുക്കി വാഹനാപകടം  നേര്യമംഗലം വാഹനാപകടം  accident near Karimanal on Idukki  Idukki Neriamangalam accident death  accident death Karimanal Idukk  Idukki Karimanal accident death  accident death idukki kerala  ഇടുക്കി അപകട മരണം  Bike rider dies after unidentified vehicle  അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
accident near Karimanal on Idukki-Neriamangalam road
author img

By ETV Bharat Kerala Team

Published : Nov 15, 2023, 11:01 AM IST

ഇടുക്കി: ഇടുക്കി - നേര്യമംഗലം റോഡിൽ കരിമണലിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു(Road accident near Karimanal on Idukki-Neriamangalam road; Bike rider dies after unidentified vehicle hits two-wheeler).ഇടുക്കി തോപ്രാംകുടി സ്വദേശി ഡെന്നി ഐപ്പാണ് മരിച്ചത്. ഇന്ന്(നവംബർ 15)പുലർച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ജോലിയുടെ ഭാഗമായി എറണാകുളത്ത് പോയി തിരികെ വരും വഴിയാണ് ഡെന്നി ഐപ്പ് അപകടത്തില്‍പ്പെട്ടത്.

ഡെന്നിയുടെ ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. അപകടം നടന്നത് അറിഞ്ഞിട്ടും അജ്ഞാത വാഹനം നിറുത്താതെ പോയെന്നാണ് വിവരമെന്ന് സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. പിന്നീട് ഈ വഴി കടന്നുപോയ കാറിലെ യാത്രക്കാരാണ് യുവാവ് അപകടത്തില്‍പ്പെട്ട റോഡരികില്‍ കിടക്കുന്നത് കണ്ടത്. കാര്‍ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ചാണ് കരിമണല്‍ പൊലീസ് സ്ഥലത്ത് എത്തിയത്.

ഡെന്നി ഐപ്പ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.അപകടത്തിന് കാരണമായ വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇടുക്കി -നേര്യമംഗലം കരിമണല്‍ റോഡ് ഇരുചക്ര യാത്രക്കാര്‍ക്ക് മരണ പാതയായി മാറുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

also read :ആനക്കല്ലുംപാറ വളവിൽ സ്‌കൂട്ടർ കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 2 വിദ്യാർഥികൾ മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്

ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി.നിരപ്പേൽ ഗോപിയുടെ (62) മൃദദേഹമാണ് ജലാശയത്തിൽ കണ്ടെത്തിയത്. ചിന്നക്കനാൽ 301 കോളനി സ്വദേശികളായ നിരപ്പേൽ ഗോപി (62), പാറക്കൽ സജീവൻ (38) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടെ വള്ളം മറിഞ്ഞു കാണാതായത്.തിരച്ചിൽ നടത്തിയ ഭാഗത്ത് തന്നെയാണ് ഗോപിയുടെ മൃതദേഹം പൊങ്ങിയത്.മൃതദേഹം കരക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആനയിറങ്കൽ ബോട്ട് ലാൻഡിങ്ങിൽ എത്തിച്ച ശേഷം മോർച്ചറിയിലേക്ക് മാറ്റും.കൊച്ചിയിൽ നിന്നും നേവിയുടെ സംഘം ഇന്ന് ആനയിറങ്കലിൽ എത്തും ഗോപിയോടൊപ്പം കാണാതായ പാറക്കൽ സജീവനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരുമെന്ന് പൊലീസ് പറഞ്ഞു.

also read :ആനയിറങ്കല്‍ ഡാമില്‍ രണ്ട് പേരെ കാണാതായി; തെരച്ചില്‍ തുടരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.