ETV Bharat / state

മുതിർന്ന കോൺഗ്രസ് നേതാവ് എ.ബി സാബു കോൺഗ്രസ് വിട്ടു

തൃപ്പൂണിത്തുറയിൽ കെ. ബാബുവിനെ സ്ഥാനാർഥിയാക്കിയതിനെതിരെ പ്രതിഷേധം ഉയർത്തിയ വ്യക്തിയായിരുന്നു എ.ബി സാബു.

congress leader a b sabu left congress and joins cpim  മുതിർന്ന കോൺഗ്രസ് നേതാവ്  എ.ബി സാബു  കോൺഗ്രസ് വിട്ടു  കോൺഗ്രസ്  congress leader  a b sabu  congress  joins cpim  കെപിസിസി മുൻ അംഗം  ഇടതു മുന്നണി
മുതിർന്ന കോൺഗ്രസ് നേതാവ് എ.ബി സാബു കോൺഗ്രസ് വിട്ടു
author img

By

Published : Jun 26, 2021, 2:33 PM IST

എറണാകുളം: കെപിസിസി മുൻ അംഗവും കൊച്ചി കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന കൊച്ചിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.ബി സാബു സിപിഎമ്മിലേക്ക്. കോൺഗ്രസിൽ നിന്ന് രാജി വച്ച എ.ബി സാബു സിപിഎമ്മിൽ ചേരാൻ തീരുമാനിച്ചതായി കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് എ.ബി സാബു കോൺഗ്രസ് വിട്ടു

സ്ഥാനാർത്ഥികളെ തീരുമാനിച്ചത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

തൃപ്പൂണിത്തുറയിൽ കെ. ബാബുവിനെ സ്ഥാനാർഥിയാക്കിയതിനെതിരെ അദ്ദേഹം നേരത്തെ പ്രതിഷേധം ഉയർത്തിയിരുന്നു. മുൻകാലങ്ങളിൽ കോൺഗ്രസ് ഗ്രൂപ്പുകൾക്ക് മാന്യതയുണ്ടായിരുന്നുവെങ്കിൽ ഇന്ന് ഗ്രൂപ്പ് പ്രവർത്തനത്തിൻ്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കോൺഗ്രസ് എന്നും സുധാകരനെ പ്രസിഡൻ്റാക്കിയതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ഡൽഹിക്ക് പോയതെന്നും എ.ബി.സാബു ആരോപിച്ചു.

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പരസ്‌പര സഹായ സംഘമായാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. കോൺഗ്രസിന് താഴെ തട്ടിൽ സംഘടനാ ദൗർബല്യമുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. പ്രതിസന്ധി കാലത്ത് ജനങ്ങളെ ചേർത്തു പിടിച്ചതിനുള്ള അംഗീകാരമായാണ് ഇടതു മുന്നണിക്ക് തുടർ ഭരണം ലഭിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ജനങ്ങൾക്ക് ഗുണപരമായ നിലപാടായിരുന്നില്ല രമേശ് ചെന്നിത്തലയുടേതെന്നും എ.ബി സാബു പറഞ്ഞു.

മുതിർന്ന നേതാക്കൾക്ക് പാർട്ടിയിൽ തുടരാൻ പറ്റാത്ത അവസ്ഥ

ഗ്രൂപ്പുകൾ തമ്മിലുള്ള കൂട്ടുകച്ചവടം മുന്നേറുമ്പോൾ തുടർന്നും കോൺഗ്രസിൽ പ്രവർത്തിക്കുന്നതിൽ അർത്ഥമില്ലെന്നാണ് തന്‍റെ വിലയിരുത്തലെന്നും സങ്കുചിത നിലപാടുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ ജനങ്ങളിൽ നിന്ന് പാർട്ടി ഒറ്റപ്പെടുകയാണെന്നും പറഞ്ഞ എ.ബി സാബു തന്നെ പോലുള്ള മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്ക് തുടർന്നും ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രയാസമുണ്ടെന്ന് കൂട്ടിച്ചേർത്തു. സംഘടനയ്ക്ക് ഉള്ളിൽ നിന്ന് പ്രതികരിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയാണ് അമ്പത് വർഷത്തെ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്നും എ.ബി സാബു പറഞ്ഞു.

Also Read: സംസ്ഥാനത്ത് ടിപിആർ കുറയുന്നില്ല; നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടായേക്കില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.