ETV Bharat / state

ഇരുചക്രവാഹനം വാങ്ങിയതില്‍ തര്‍ക്കം; കൊച്ചിയില്‍ നാല്‍പ്പതുകാരനെ സുഹൃത്ത് കുത്തിക്കൊന്നു

author img

By

Published : Feb 11, 2023, 12:47 PM IST

വൈപ്പിന്‍ നെടുങ്ങാട് റോഡില്‍ വച്ച് ഇന്നലെ രാത്രിയോടെയാണ് സംഭവം.

murdered at ernakulam  ernakulam murder  ernakulam crime news  crime news  kerala crime news  കൊച്ചി  സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ചു  നായരമ്പലം സ്വദേശി സനോജ്  നാല്‍പ്പതുകാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി  വൈപ്പിന്‍  നെടുങ്ങാട്
vyppin Murder

എറണാകുളം: കൊച്ചിയില്‍ സുഹൃത്തിന്‍റെ കുത്തേറ്റ് നാല്‍പ്പതുകാരന്‍ മരിച്ചു. നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ വൈപ്പിന്‍ നെടുങ്ങാട് റോഡില്‍ വച്ചായിരുന്നു സംഭവം.

സനോജിന്‍റെ സുഹൃത്തും പ്രതിയുമായ കാട്ടൂക്കാരൻ അനിലിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുചക്ര വാഹനം വാങ്ങിയത് സംബന്ധിച്ചുള്ള വാക്കുതര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അനില്‍ സനോജിനെ കുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ തന്നെയാണ് സനോജിനെ എടവനക്കാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഞാറയ്‌ക്കല്‍ എസ്‌ഐ മഹീന്‍, ഇന്‍സ്‌പെക്‌ടര്‍ രാജന്‍ കെ അരമന, സലീം എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഇടയ്‌ക്കിടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊലപാതകങ്ങള്‍ ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ആഴ്‌ച എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം പാലാക്കാട് സ്വദേശിയായ സന്തോഷ് എന്ന യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഇതുവരെ പൊലീസിനായിട്ടില്ല.

മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളം ടൗണ്‍ഹാളിന് മുമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലും പ്രതിയെ പിടികൂടിയിട്ടില്ല. പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള വീഴ്ചയെ തുടര്‍ന്നാണ് കൊച്ചി നഗരത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.