എറണാകുളം: ക്ലൗഡ് 9 സിനിമാസിന്‍റെ ബാനറിൽ ട്രൈപ്പാൽ ഇന്‍റർനാഷണൽ നിർമിക്കുന്ന 14 ഫെബ്രുവരി എന്ന പ്രണയ കാവ്യത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി (14 February Malayalam Movie Trailer). സിനിമയുടെ 1.40 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറാണ് റിലീസ് ചെയ്‌തത്. അജിത് കുമാർ എം പാലക്കാട് പ്രോജക്‌ട് ഹെഡ് ആകുന്ന ചിത്രം, വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്.
ഒരു തീവ്ര പ്രണയത്തിന്‍റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം ആയിരിക്കും സമ്മാനിക്കുക. ഒക്ടോബർ 13നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. തരംഗിണി മ്യൂസിക് ഒരു ഇടവേളയ്‌ക്ക് ശേഷം ചിത്രത്തിലെ ഹൃദയഹാരിയായ ഗാനങ്ങൾ റിലീസ് ആക്കി. പ്രണയാർദ്ര ഗാനങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ് 14 ഫെബ്രുവരി എന്ന സിനിമ. അന്തരിച്ച പ്രശസ്‌ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകൻ എസ് പി ചരൺ ആദ്യമായി മലയാള സിനിമയിൽ ഗാനമാലപിച്ചിരിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
ഹരിത്ത്, നന്ദു, മേഘനാഥൻ, നാരായണൻകുട്ടി, ജയരാജ് വാര്യർ, സാബു തിരുവല്ല, ശ്രീജിത്ത് വർമ്മ, മിഥുൻ ആന്‍റണി, ചാരു കേഷ്, റോഷൻ, രാകേന്ദ്, ബദ്രിലാൽ, ഷെജിൻ, ജിതിൻ ഗുരു മാത്യൂസ്, അമല, ആരതി നായർ, അപൂർവ്വ, ഐശ്വര്യ, മഞ്ജു സുഭാഷ്, രജനി മുരളി, പ്രിയ രാജിവ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ലിയോൺ സൈമൺ, രാജീവ് നായർ പല്ലശ്ശന, രാജേഷ് ആർ, ശശികുമാർ നായർ.
രാഹുൽ സി വിമല ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അനിൽ പരമേശ്വരനാണ്. എഡിറ്റിങ് ജോമോൻ സിറിയക് നിർവഹിക്കുന്നു. ചീഫ് അസോസിയറ്റ് ഡയറക്‌ടർ- ജയേന്ദ്ര ശർമ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പത്മവിഭൂഷൺ ഡോ. കെ ജെ യേശുദാസ്, പത്മഭൂഷൺ കെ എസ് ചിത്ര, എസ്‌പി ചരൺ, മാതംഗി അജിത് കുമാർ, വിജയ് ചമ്പത്ത്, ഡോ. കെ പി നന്ദകുമാർ തുടങ്ങിയവരാണ്.
ഗാനരചന- ലിയോൺ സൈമൺ, രാജീവ് നായർ പല്ലശ്ശന, ശ്രീകുമാർ ബാലകൃഷ്‌ണൻ എന്നിവരാണ്. ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വിജയ് ചമ്പത്ത് ആണ്. പ്രൊഡക്ഷൻ ഡിസൈനർ- എൽപി സതീഷ്. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം സരസ്. ആർട്ട് ഡയറക്ടർ- മുരളി ബേപ്പൂർ. കോസ്റ്റ്യൂംസ്- ദേവൻ കുമാരപുരം. മേക്കപ്പ് ഷനീജ് ശില്പം. പോസ്റ്റർ ഡിസൈൻ- മനോജ് ഡിസൈൻസ്. സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി. പി.ആർ.ഒ- എം കെ ഷെജിൻ.