ETV Bharat / state

103 വയസുകാരന് കൊവിഡ് മുക്തി - covid 19

എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് നൂറ്റിമൂന്ന് വയസില്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടത്.

എറണാകുളം  103കാരൻ കൊവിഡ് മുക്തി നേടി  കൊവിഡ് 19  ആലുവ മാറമ്പള്ളി  പരീദ്  covid 19  103 elderly man covid disease cured
103കാരൻ കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു
author img

By

Published : Aug 19, 2020, 12:11 PM IST

Updated : Aug 19, 2020, 1:01 PM IST

എറണാകുളം: കൊവിഡ് ചികിത്സയിൽ ശ്രദ്ധേയ നേട്ടമായി 103 വയസുകാരൻ കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് നൂറ്റിമൂന്ന് വയസില്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്. രോഗം സ്ഥിരീകരിച്ച് 20 ദിവസം കൊണ്ടാണ് പരീദിന് രോഗമുക്തി നേടിയത്.

103 വയസുകാരന് കൊവിഡ് മുക്തി

ജൂലൈ 28ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് അദ്ദേഹം കൊവിഡ് പരിശോധനക്ക് വിധേയനായത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്. കൊവിഡ് മുക്തനാകുന്ന ഏറ്റവും പ്രായകൂടിയവരില്‍ ഒരാളാണ് പരീദ്. ആയിരത്തില്‍ ഏറെ പേരെ കൊവിഡ് മുക്തരാക്കുന്നതില്‍ വിജയം കണ്ട കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും രോഗ മുക്തനായി ആശുപത്രി വിടുന്ന ഏറ്റവും പ്രായം കൂടിയ രോഗിയാണ് പരീദ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശിനി അസ്മ ബീവി അടുത്തിടെ കൊവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് 103 വയസുകാരന്‍റെ ചിക്തസയും കേരളത്തിൽ വിജയകരമായി പൂർത്തിയാക്കിയത്.

Last Updated : Aug 19, 2020, 1:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.