ETV Bharat / state

തലസ്ഥാനം യുദ്ധഭൂമി: യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം

പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും കല്ലേറില്‍ പരിക്ക്.

youth congress ksu march
author img

By

Published : Jul 22, 2019, 1:15 PM IST

Updated : Jul 22, 2019, 1:43 PM IST

തിരുവനന്തപുരം: യൂണിവേഴ്സ്റ്റി കോളജ് സംഭവത്തില്‍ കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമത്തില്‍ കലാശിച്ചു.

തലസ്ഥാനം യുദ്ധഭൂമി: യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം

മാർച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയപ്പോൾ പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയേറും കല്ലേറും നടത്തി. ഇതേ തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തെരുവില്‍ ഏറ്റുമുട്ടുകയായിരുന്നു. കല്ലേറില്‍ ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർ അടക്കം നിരവധി പൊലീസുകാർക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. കുപ്പിയേറിനെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതോടെ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലെ വിവിധ സമരപ്പന്തലുകളിലേക്ക് ഓടിക്കയറി. കല്ലേറില്‍ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ഇതേ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരുന്ന കെഎസ്‌യു പ്രവർത്തകരെ സമരപ്പന്തലില്‍ നിന്ന് മാറ്റി. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Intro:Body:

യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. കെ എസ് യു നേതാക്കള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മാര്‍ച്ച്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്.

Conclusion:
Last Updated : Jul 22, 2019, 1:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.