ETV Bharat / state

വെസ്റ്റ്‌നൈല്‍ പനി; കാക്കകളുടെ സാമ്പിളുകളിലും വൈറസ് സാന്നിധ്യമില്ല

മുമ്പ് എടവണ്ണയില്‍ നിന്നും നിലമ്പൂരില്‍ നിന്നും ശേഖരിച്ച് പരിശോധനക്ക് അയച്ച കാക്കകളുടെ പരിശോധനഫലവും നെഗറ്റീവായിരുന്നു. ഇതോടെ വെസ്റ്റ് നൈല്‍ പനിയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

വെസ്റ്റ്‌നൈല്‍ പനി; കാക്കകളുടെ സാമ്പിളുകളിലും വൈറസ് സാന്നിധ്യമില്ല
author img

By

Published : Jun 15, 2019, 4:03 PM IST

Updated : Jun 15, 2019, 6:23 PM IST

മലപ്പുറം: വെസ്റ്റ്‌നൈല്‍ പനിയുടെ ഉറവിടം കണ്ടെത്തുന്നതിന് വേങ്ങര കണ്ണമംഗലത്ത് നിന്ന് വിദഗ്ധ പരിശോധനക്ക് അയച്ച കാക്കകളുടെ സാമ്പിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ മാസം ഏഴിനാണ് വെറ്ററിനറി വിഭാഗം കണ്ണമംഗലത്ത് നിന്ന് ചത്ത രണ്ട് കാക്കകളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലേക്ക് അയച്ചത്. ഇതിന്‍റെ ഫലമാണ് ഇന്നലെ പുറത്ത് വന്നത്. പരപ്പനങ്ങാടിയില്‍ വെസ്റ്റ്നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലയില്‍ നിന്ന് വീണ്ടും ചത്ത കാക്കയുടെ സാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയച്ചത്. മുമ്പ് എടവണ്ണയില്‍ നിന്നും നിലമ്പൂരില്‍ നിന്നും ശേഖരിച്ച് പരിശോധനക്ക് അയച്ച കാക്കകളുടെ പരിശോധനഫലവും നെഗറ്റീവായിരുന്നു. ഇതോടെ വെസ്റ്റ് നൈല്‍ പനിയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

വെസ്റ്റ്‌നൈല്‍ പനിയുടെ ഉറവിടം കണ്ടെത്താനായില്ല

Intro: വെസ്റ്റ്‌നൈല്‍ പനിയെ തുടർന്ന് ഈ മാസം ഏഴിന് ശേഖരിച്ച് സാമ്പിളും നെഗറ്റീവ് റിസൾട്ട് മലപ്പുറം വേങ്ങര കണ്ണമംഗലത്ത് ശേഖരിച്ച സാമ്പിളുകളും നെഗറ്റീവ് റിസൾട്ട്. വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലയില്‍ നിന്ന് വീണ്ടും ചത്ത കാക്കയുടെ സാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയച്ചത്. 

Body:മലപ്പുറം വേങ്ങര കണ്ണമംഗലത്ത് നിന്ന് വിദഗ്ധ പരിശോധനക്ക് അയച്ച കാക്കകളുടെ സാമ്പിളുകളിലും വെസ്റ്റ് നൈലിന്റെ വൈറസ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫലം നെഗറ്റീവാണ്. ഈ മാസം ഏഴിനാണ് കണ്ണമംഗലത്ത് നിന്ന് ചത്ത രണ്ട് കാക്കകളുടെ സാമ്പിളുകള്‍ ശേഖരിച്ച് വെറ്റനറി വിഭാഗം വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ഇന്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലേക്ക് അയച്ചത്. സാമ്പിള്‍ എട്ടിന് വെറ്റിനറി വിഭാഗം ശസ്ത്രക്രിയ നടത്തി ഈമാസം 10നാണ് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നത്. ഇതിന്റെ റിസള്‍ട്ടാണ് ഇന്നലെ പുറത്ത് വന്നത്. പരപ്പനങ്ങാടിയില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലയില്‍ നിന്ന് വീണ്ടും ചത്ത കാക്കയുടെ സാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയച്ചത്. 
Byte
ബേബി ജോസഫ്
വെറ്റിനറി ചീഫ് സർജൻ
മലപ്പുറം
നേരത്തെ എടവണ്ണയില്‍ നിന്നും നിലമ്പൂരില്‍ നിന്നും ശേഖരിച്ച് പരിശോധനക്ക് അയച്ച കാക്കകളുടെ ഫലവും നെഗറ്റീവായിരുന്നു. ഇതോടെ വെസ്റ്റ് നൈല്‍ പനിയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

Conclusion:Etv ഭാരത് മലപ്പുറം
Last Updated : Jun 15, 2019, 6:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.