പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്കെതിരെ പ്രസ്താവനയിറക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് വി.മുരളീധരൻ എംപി.പാകിസ്ഥാനിലെ ഇന്ത്യൻ ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നത് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന. ഇതിനെതിരെ ശക്തമായ വിമർശനമാണ് ബിജെപി എംപി വി മുരളീധരൻ നടത്തിയത്.രാജ്യം ഭീഷണി നേരിടുമ്പോള്‍ ശത്രുരാജ്യത്തിന്വേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് കോടിയേരി ബാലകൃഷ്ണനുള്ളത്.സിപിഎം കേന്ദ്ര നേതൃത്വം രാജ്യത്തിന്‍റെപൊതുവികാരത്തിനൊപ്പം നില്‍ക്കുമ്പോള്‍ വോട്ട് ബാങ്ക് മുന്നില്‍ കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുകയും,പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്ത കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നുംവി മുരളീധരൻ ആവശ്യപെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പ്പരാജയം മുന്നില്‍ കണ്ടുകൊണ്ടുള്ള നിലപാടാണ് കോടിയേരിയുടേത്. പാകിസ്ഥാൻഅനുകൂല നിലപാടിലൂടെ കേരളത്തിലെ ന്യൂനപക്ഷ മുസ്ലീംസമുദായത്തെയെങ്കിലും ഒപ്പം നിര്‍ത്താനുള്ള ആസൂത്രിതമായ ശ്രമാണ് കോടിയേരിയുടേതെന്നും മുരളീധരൻ ആരോപിച്ചു. കേരളത്തിലെ മുസ്ലീങ്ങളുടെ ദേശസ്‌നേഹത്തെപ്പോലും ചോദ്യം ചെയ്യുന്നതാണ് കോടിയേരിയുടെപ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.