ETV Bharat / state

മുന്‍മന്ത്രി വിജെ തങ്കപ്പന്‍ അന്തരിച്ചു - അന്തരിച്ചു

1987ല്‍ നേമത്ത് നിന്ന് വിജയിച്ച് നായനാര്‍ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായി. 2006ല്‍ വിഎസ് സര്‍ക്കാരിന്‍റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷൻ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിജെ തങ്കപ്പന്‍
author img

By

Published : Mar 9, 2019, 2:32 PM IST

Updated : Mar 9, 2019, 4:47 PM IST

മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി ജെ തങ്കപ്പൻ അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പുലർച്ചെ നാല് മണിയോടെ നെയ്യാറ്റിൻകര ആറാലുംമുട്ടിലെ വസതിയിലായിരുന്നു അന്ത്യം. തെക്കൻ കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ വളർച്ചക്ക് നിർണായക ശക്തിയായിരുന്ന വി ജെ തങ്കപ്പൻ 1979 കാലഘട്ടത്തിൽ നെയ്യാറ്റിൻകര നഗരസഭാ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1982ൽ പാറശ്ശാല മണ്ഡലത്തിൽ ജനവിധി തേടിയെങ്കിലും പരാജയമായിരുന്നു ഫലം. തുടര്‍ന്ന് 1982ല്‍ തന്നെ നേമത്ത് മത്സരിച്ച് വിജയിച്ചു. കെ കരുണാകരന്‍റെ രാജിയെ തുടർന്ന് ഉണ്ടായ ബൈ ഇലക്ഷനിൽ ഈ രമേശൻ നായരെ ആയിരുന്നു തങ്കപ്പന്‍ പരാജയപ്പെടുത്തിയത്. 1987ലെ തെരഞ്ഞെടുപ്പിലും നേമത്ത് വിജയം കണ്ടെത്താന്‍ വിജെക്കായി. അന്ന് മഹേശ്വരൻ നായരെ പരാജയപ്പെടുത്തിയാണ് വിജെ നിയമസഭാ പ്രവേശനം സാധ്യമാക്കിയത്. നായനാര്‍ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായും വിജെ ചുമതലയേറ്റു.

മുന്‍മന്ത്രി വിജെ തങ്കപ്പന്‍ അന്തരിച്ചു

പിന്നീട് 2006ല്‍ നടന്ന തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര മണ്ഡലത്തിൽ തമ്പാനൂർ രവിയെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തിയ വി ജെ, വിഎസ് സര്‍ക്കാരിന്‍റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷൻ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്നു. നെയ്യാറ്റിൻകര നഗരസഭയിലും സിപിഎം നേമം ഏരിയാ കമ്മറ്റി ഓഫീസിലും പൊതുദർശനത്തിന് വച്ചശേഷം മൃതദേഹം നാളെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും

Intro:Body:

thankappan

Conclusion:
Last Updated : Mar 9, 2019, 4:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.