ETV Bharat / state

പ്രസ്താവന വേദനാജനകം; കോടിയേരിക്ക് ടിക്കാറാം മീണയുടെ മറുപടി

ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥനെന്ന് ടിക്കാറാം മീണ. പ്രവര്‍ത്തനം നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂര്‍വവുമാണ്. രാഷ്ട്രീയം കാണുന്നത് വേദനാജനകമെന്നും മീണ.

author img

By

Published : May 1, 2019, 4:38 AM IST

കോടിയേരിയുടെ ആരോപണത്തിന് മറുപടിയുമായി ടിക്കാറാം മീണ

തിരുവനന്തപുരം: യുഡിഎഫ് തിരക്കഥക്കൊപ്പം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആരോപണം വേദനാജനകമാണ്. ജീവിതത്തിൽ അങ്ങനെ പ്രവർത്തിച്ചിട്ടില്ല. ഇനിയൊരിക്കലും അങ്ങനെ പ്രവർത്തിക്കുകയുമില്ല. താന്‍ ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. തന്‍റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണുന്നത് വേദനാജനകമാണെന്നും ടിക്കാറാം മീണ പറഞ്ഞു.

കള്ളവോട്ട് ആരോപണത്തില്‍ മറുപടി നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മാധ്യമ വിചാരണക്കനുസരിച്ച് തീരുമാനമെടുക്കുന്നു, ആരോപണ വിധേയരോട് വിശദീകരണം തേടിയില്ല, മൂന്ന് സ്ത്രീകളെ നീതി നിഷേധിച്ച് കുറ്റക്കാരാക്കി തുടങ്ങിയ ആരോപണങ്ങളും കോടിയേരി ഉയര്‍ത്തി.

തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കൂടുതല്‍ സീറ്റില്‍ വിജയം ഉറപ്പായത് കൊണ്ടാണ് യുഡിഎഫ് കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഈ പ്രചരണത്തിൽ പങ്ക്ചേർന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.

Intro:Body:

twentyfournews.com

'യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമെന്ന കോടിയേരിയുടെ പ്രസ്താവന വേദനാജനകം' : കോടിയേരിക്ക് മറുപടിയുമായി ടീക്കാറാം മീണ

By : News Desk

2-3 minutes

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേര ബാലകൃഷ്ണൻ നടത്തിയ ആരോപണത്തിന് മറുപടിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിഷ്പക്ഷവും, സ്വതന്ത്രവും നീതിപൂർവമായ അഭിപ്രായമാണ് താൻ പറഞ്ഞത്. യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമെന്ന കോടിയേരിയുടെ പ്രസ്താവന വേദനാജനകമാണ്. ജീവിതത്തിൽ അങ്ങനെ പ്രവർത്തിച്ചിട്ടില്ലെന്നും അങ്ങനെ പ്രവർത്തിക്കുകയില്ലെന്നും മീണ പറഞ്ഞു.ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്നും അതിൽ രാഷ്ട്രീയം കാണുന്നത് വേദനാജനകമാണെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.

യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമായുള്ള തിരക്കഥയ്‌ക്കൊപ്പം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തിക്കുകയാണെന്നായിരുന്നു കോടിയേരിയുടെ ആരോപണം. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് സീറ്റുകൾ വർധിക്കുമെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫ് കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഈ പ്രചരണത്തിൽ പങ്കു ചേർന്നു എന്നുള്ളത് ഗൗരവകരമായ കാര്യമാണെന്നും കോടിയേരി ആരോപിച്ചു.

സ്വാഭാവിക നീതി നിഷേധിച്ച് മൂന്ന് സ്ത്രീകളെ കുറ്റക്കാരാക്കുകയാണ് അദ്ദേഹം ചെയ്തത്.ആരോപണം തെറ്റാണെന്ന് കണ്ടെത്തിയാൽ പഞ്ചായത്ത് അംഗത്വം തിരികെ നൽകാനാകുമോയെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.ടിക്കാറാം മീണയുടെ നടപടികൾക്കെതിരെ സിപിഎം നിയമപരമായി മുന്നോട്ട് പോകും.ആരോപണ വിധേയരിൽനിന്ന് വിശദീകരണം പോലും തേടിയില്ല.മാധ്യമ വിചാരണയ്ക്ക് അനുസരിച്ചല്ല തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രവർത്തിക്കേണ്ടത്.വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ രഹസ്യം കിട്ടിയെന്ന പേരിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല.തെറ്റ് തിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തയാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.