അന്തരിച്ച സംഗീതസംവിധായകൻ ജി ദേവരാജന്റെ പേരിലുള്ള സംഗീത പഠനഗവേഷണ കേന്ദ്രമായ ദേവരാഗപുരത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. ശ്രീകുമാരൻ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേവരാജൻ മാസ്റ്ററുടെ മുൻകോപം അദ്ദേഹത്തിന്റെ കാരുണ്യത്തിന്‍റെ തെളിവാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
ശ്രീകുമാരൻ തമ്പി രചിച്ച ദേവരാഗപുരത്തിന്‍റെ മുദ്രാഗാനവും ചടങ്ങിൽ പ്രകാശനം ചെയ്തു. യോഗയും സംഗീതവും സമന്വയിപ്പിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ദേവരാജൻ മാസ്റ്ററുടെ സംഗീത വഴികളിലൂടെ ശുദ്ധസംഗീതത്തിന്റെ പ്രചാരണവും പഠനവും ലക്ഷ്യംവച്ചാണ് ദേവരാഗപുരത്തിന്റെ പ്രവർത്തനം. മാസറ്ററുടെ ശിഷ്യനും സംഗീത സംവിധായകനുമായ സതീഷ് രാമചന്ദ്രനാണ് ദേവരാഗപുരത്തിന് നേതൃത്വം നൽകുന്നത്.