തിരുവനന്തപുരം: തമിഴ്നാട് ലോവർ ഗോധയാറ്റിൻ മൂന്ന് മലയാളികൾ മുങ്ങിമരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി വിഷ്ണു, വെള്ളായണി സ്വദേശികളായ അരുൺ, സാന്തനു എന്നിവരാണ് മരിച്ചത്. വെള്ളായണി കാർഷിക കോളജിലെ വിദ്യാർഥികളാണ് ഇവർ.
ഞായറാഴ്ച ഉച്ചയോടെ ഗോധയാറ്റിൽ കുളിക്കാനിറങ്ങിയ ഇവരെ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. കേരളാ പൊലീസും തമിഴ്‍നാട് പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. മൃതദേഹങ്ങൾ ആശാരിപ്പളളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.