ETV Bharat / state

മാണി-ജോസഫ് തര്‍ക്കം ആഭ്യന്തരകാര്യം: യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല - യുഡിഎഫ്

തെരഞ്ഞെടുപ്പ് കാലങ്ങളിലെ സീറ്റ് വിഭജനത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നും അത് പരിഹരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
author img

By

Published : Mar 12, 2019, 3:11 PM IST

കേരള കോണ്‍ഗ്രസിലെ മാണി ജോസഫ് തര്‍ക്കം ആഭ്യന്തരകാര്യാമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് തന്നെ പ്രതിസന്ധി പരിഹരിക്കുമെന്നും യുഡിഎഫ് തല്‍ക്കാലം ഇടപെടേണ്ട സാഹചര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി നേരത്തെ അറിയിച്ചിരുന്നു. കേരളത്തിൽ തിരിച്ചെത്തിയതിന് ശേഷം കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്‍റ് കേരളത്തില്‍ വരുന്നതുകൊണ്ടാണ് കമ്മിറ്റി കൂടാന്‍ കഴിയാഞ്ഞതെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ലെന്നും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ മാര്‍ച്ച് 15 ഓടെ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതെ സമയം, ശബരിമല വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദ്ദേശം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ചർച്ച ചെയ്ത ഒരു വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഒരിടത്തും ഇക്കാര്യം താൻ കണ്ടിട്ടില്ലെന്നുംതെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ വിളിച്ച യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

Intro:Body:

പ്രശ്നങ്ങൾ ആദ്യം കേരള കോൺഗ്രസ് പരിഹരിക്കട്ടെ

കോൺഗ്രസിന് ചാടിക്കേറി അഭിപ്രായം പറയേണ്ടതില്ല

കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കമില്ല 

ചെന്നിത്തല

ശബരിമല വിഷയത്തിൽ തിരഞ്ഞെട:ുപ്പ് കമ്മിഷന്റെ നിർദ്ദേശം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളി

കേരളം ചർച്ച ചെയ്ത ഒരു വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന് പറയുന്നതെന്തിനെന്ന് മനസിലാകുന്നില്ല.

തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഒരിടത്തും താൻ ഇക്കാര്യം കണ്ടിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ വിളിച്ച യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് ചെന്നിത്തല

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.