ETV Bharat / state

ചര്‍ച്ച് ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ചെന്നിത്തല

ക്രിസ്ത്യന്‍ സഭകളുടെയും, സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ കവര്‍ന്നെടുക്കാനായാണ് ഈ ബില്‍ കൊണ്ടുവന്നതെന്നും അതിനാല്‍ ബില്‍ മാറ്റിവെക്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടത് എന്നാണ് ചെന്നിത്തലയുടെ പ്രതികരണം. ജനരോഷത്തെ ഭയന്നാണ്  ബില്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ചെന്നിത്തല
author img

By

Published : Mar 7, 2019, 2:50 PM IST

Updated : Mar 7, 2019, 3:01 PM IST

നിയമപരിഷ്‌ക്കാര കമ്മീഷന്‍ കൊണ്ടു വരുന്ന ചര്‍ച്ച് ആക്ട് ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരാണെന്നും ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്‍ മാറ്റിവെക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്ഥാവനക്ക് പിന്നാലെയാണ് പ്രതികരണവുമായി ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്.

ക്രിസ്ത്യന്‍സഭകളുടെയും, സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ കവര്‍ന്നെടുക്കാനായാണ് ഈ ബില്‍ കൊണ്ടുവന്നതെന്നും അതിനാല്‍ ബില്‍മാറ്റിവെക്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടത് എന്നാണ് ചെന്നിത്തലയുടെ പ്രതികരണം. ജനരോഷത്തെ ഭയന്നാണ്ബില്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറയത്. നേരത്തെ അച്യുതാനന്ദന്‍റെ ഭരണകാലത്തും കേരളക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ്ആന്റ് ഇന്‍സ്റ്റിസ്റ്റ്യുഷന്‍ ചര്‍ച്ച് ബില്‍ജനരോഷം ഭയന്ന് മാറ്റിവെച്ചിട്ടുണ്ട്. പിന്നീട് ഇതേ ബില്‍ പൊടി തട്ടിയെടുത്താണ് പിണറായി സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ സഭകളില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങളെന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ കയ്യേറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രൈസ്തവ സ്ഥാപനങ്ങളുടെയും, പള്ളികളുടെയും കണക്കുകള്‍ വളരെ ചിട്ടയോടും സുതാര്യമായും ഓഡിറ്റിംഗിന് വിധേയമാക്കിയാണ്മുന്നോട്ട് പോകുന്നത്വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന നിലപാട് വിശ്വസനീയമല്ലെന്നും ചെന്നിത്തല പറഞ്ഞു.

Intro:Body:

പ്രസ് റീലീസ്     7-2-2019

 ക്രിസ്ത്യന്‍    സഭകളുടെയും, സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍   ലക്ഷ്യം വച്ചുള്ള   ചര്‍ച്ച്  ബില്‍   പൂര്‍ണ്ണമായും  പിന്‍വലിക്കുകയാണ് വേണ്ടതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ബില്‍ മാറ്റി വയ്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.   ജനരോഷത്തെ ഭയന്നാണ്  സര്‍ക്കാര്‍   ഈ നിലപാട് കൈക്കൊണ്ടത്.  സര്‍ക്കാര്‍  ബില്‍ മാറ്റി വയ്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടത്.   കഴിഞ്ഞ അച്യുതാനന്ദന്‍  സര്‍ക്കാരിന്റെ കാലത്ത് 2009 ല്‍ കൊണ്ടുവന്ന  കേരള  ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ്  ആന്റ് ഇന്‍സ്റ്റിസ്റ്റ്യുഷന്‍ ചര്‍ച്ച് ബില്‍      ജനരോഷം ഭയന്ന് മാറ്റിവയ്കുകയായിരുന്നു.     പിന്നീട് 2017 ല്‍   സംസ്ഥാന ന്യുന പക്ഷ കമ്മീഷന്‍   പഴയ ബില്‍ പൊടി തട്ടിയെടുത്ത്    അഭിപ്രായം പറയണമെന്നാവശ്യപ്പെട്ട്   ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്ക്  അഭിപ്രായം പറയാന്‍  അയച്ച് കൊടുക്കുകയായിരുന്നു.  എന്നാല്‍ അപ്പോഴും കടുത്ത എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍  പിന്‍വാങ്ങുകയായിരുന്നു.  ഭരണഘടനാ പരമായി നിലനില്‍ക്കില്ലന്ന് കണ്ട് രണ്ട് തവണ മാറ്റി വച്ച ബില്ലാണ് വീണ്ടും കേരള സര്‍ക്കാര്‍  കൊണ്ടുവന്നരിക്കുന്നത്.

 ന്യുനപക്ഷങ്ങള്‍ എന്ന നിലയില്‍  ക്രൈസ്തവര്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളിലേക്കുള്ള  കയ്യേറ്റമാണിത്.ഇത് അനുവദിക്കുക എന്നാല്‍ ന്യുന പക്ഷ അവകാശങ്ങളെ  കയ്യൊഴിയുക എന്നാണര്‍ത്ഥം.   ന്യുന പക്ഷങ്ങളുടെ  അവകാശങ്ങള്‍ കവരാനുള്ള  സി പി എം നീക്കം  എല്ലാ വിശ്വാസികളും തിരിച്ചറിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈസ്തവ സ്ഥാപനങ്ങളുടെയും, പള്ളികളുടെയും കണക്കുകള്‍ വളരെ ചിട്ടയോടും സുതാര്യമായും ഓഡിറ്റിംഗിന് വിധേയമാക്കിയാണ്  മുന്നോട്ട് പോകുന്നത്. മാത്രമല്ല  ക്രൈസ്തവ സ്ഥാപനങ്ങളുമായി  ബന്ധപ്പെട്ട വ്യവഹാരങ്ങള്‍   സിവില്‍ കോടതിയുടെ അധികാര പരിധിയില്‍  വരുന്നതാണ്. എന്നിരിക്കെ ന്യുനപക്ഷങ്ങളുടെ അവകാശം കവരുക എന്ന   ലക്ഷ്യത്തോടെയാണ്  ഈ ബില്ലെന്ന് വ്യക്തമാവുകയാണ്.  തന്റെ നിയമ ഉപദേഷ്ടാവായ ഡോ. എന്‍കെ ജയകുമാര്‍  നിയമപരിഷ്‌കരണ കമ്മീഷനില്‍ അംഗമായിരിക്കെ   ബില്ലിലെ  നിര്‍ദേശങ്ങള്‍  തനിക്കറിയില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് വിശ്വസനീയമല്ലന്നും രമേശ് ചെന്നിത്തല   പറഞ്ഞു

Conclusion:
Last Updated : Mar 7, 2019, 3:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.