ETV Bharat / state

വ്യവസായിയുടെ മരണം; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ്

"ഭരണനേതൃത്വം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസിന്‍റെ അന്വേഷണത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്ന രീതിയാട് യോജിക്കാനാകില്ല"

ഫയൽ ചിത്രം
author img

By

Published : Jun 19, 2019, 8:32 PM IST

തിരുവനന്തപുരം: കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ഭാരവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംഭവത്തില്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസറെക്കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത് മതിയാവുകയില്ലെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
ഇത്തരമൊരു അന്വേഷണത്തിലൂടെ സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല. ആന്തൂര്‍ നഗരസഭയിലെ ഭരണനേതൃത്വം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസിന്‍റെ അന്വേഷണത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്ന രീതിയാട് യോജിക്കാനാകില്ല. ഈ സാഹചര്യത്തില്‍ സംഭവത്തിന്‍റെ നിജഃസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും, സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഉതകുന്ന തരത്തില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Intro:കണ്ണൂർ ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ഭരാവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സംഭവത്തില്‍ ടൗണ്‍പ്‌ളാനിംഗ് ഓഫീസറെക്കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇത് മതിയാവുകയില്ലെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
ഇത്തരമൊരു അന്വേഷണത്തിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല. ആന്തൂര്‍ നഗരസഭയിലെ ഭരണനേതൃത്വം തന്നെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസിന്റെ അന്വേഷണത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്ന രീതിയാട് യോജിക്കാനാകില്ല. ഈ സാഹചര്യത്തില്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആളുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഉതകുന്ന തരത്തില്‍ ഒരു ഉന്നതപോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.Body:.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.