ETV Bharat / state

കെഎം മാണിക്ക് ആദരമര്‍പ്പിച്ച് നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനം

author img

By

Published : May 27, 2019, 4:02 PM IST

കെഎം മാണി ആരംഭിച്ച കാരുണ്യ പദ്ധതി പുനരാരംഭിക്കണമെന്ന് രമേശ് ചെന്നിത്തല.

കെഎം മാണിക്ക് ആദരമര്‍പ്പിച്ച് നിയമസഭ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തില്‍ കെ എം മാണിക്ക് ചരമോപചാരം അര്‍പ്പിച്ച് ആദ്യ ദിനം പിരിഞ്ഞു.

കെഎം മാണിയുടെ റെക്കോര്‍ഡുകള്‍ ഒരു ഘട്ടത്തിലും ആര്‍ക്കും തകര്‍ക്കാന്‍ കഴിയുന്നതല്ല. തലമുറകള്‍ പലതു മാറിവന്നപ്പോഴും മാണി നിയമസഭയില്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

ഏതു കൊടുങ്കാറ്റിലും അക്ഷോഭ്യനായി നിൽക്കാനുള്ള മനോബലം മാണിക്കുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മാണിയോടുള്ള ആദര സൂചകമായി കാരുണ്യ പദ്ധതി പുനരാരംഭിക്കണമെന്നും ചെന്നിത്തല സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പകരം വെക്കാനാകാത്ത സാമാജികനായിരുന്നു കെഎം മാണി. നിയമസഭ എന്നും അദ്ദേഹത്തിന് ഒരു പാഠശാല ആയിരുന്നുയെന്നും ചരമോപചാരം അര്‍പ്പിച്ചുകൊണ്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Intro:Body:

കെ.എം മാണി സൃഷ്ടിച്ച റെക്കോർഡുകൾ  ഒരു ഘട്ടത്തിലും ആർക്കും തകർക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. രാഷ്ട്രീയ നീക്കങ്ങളുടെ മർമ്മം തൊട്ടറിഞ്ഞ കെ.എം.മാണി ആരംഭിച്ച കാരുണ്യ പദ്ധതി പുനരാരംഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എം.മാണിക്ക് ചരമോ പചാരം അർപ്പിച്ച് നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം സമാപിച്ചു.

വി.ഒ

ഒരു ജിജ്ഞാസുവിന്റെ യൗവ്വന തീക്ഷ്ണ മനസിനു ടമയായ കെ.എം.മാണിക്ക് നിയമസഭ എന്നും പാഠശാലയായിരുന്നെന്ന് ചര മോപചാരം അവതരിപ്പിച്ചു കൊണ്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു

ബൈറ്റ് ശ്രീരാമകൃഷ്ണൻ

 തലമുറകൾ പലതു മാറിയിട്ടും മാണി നിയമസഭയിൽ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ബൈറ്റ്  മുഖ്യമന്ത്രി

ഏതു കൊടുങ്കാറ്റിലും അക്ഷോഭ്യനായി നിൽക്കാനുള്ള മനോബലം മാണിക്കുണ്ടായിരുന്നു വെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മാണിയോടുള്ള ആദര സൂചകമായി കാരുണ്യ പദ്ധതി പുനരാരംഭിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബൈറ്റ് ചെന്നിത്തല

കക്ഷി നേതാക്കളായ ഇചന്ദ്രശേഖരൻ, എം.കെ.മുനീർ, പി.ജെ.ജോസഫ്, സി.കെ.നാണു, പി.സി.ജോർജ് എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.

ഇ ടി വി ഭാ ര ത്

തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.