തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിയിൽ മനംനൊന്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. മാരായമുട്ടം സ്വദേശി ലേഖയാണ് (40) മരിച്ചത്.
മകൾ വൈഷ്ണവി (19) സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. ബാങ്കിന്‍റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
കാനറ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് വീട് വയ്ക്കുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വായ്പ എടുത്തിരുന്നത്. ഇത് തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വന്നതിനെത്തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങിയത്.
ഇന്നലെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയതിന് ശേഷം വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരും. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് മാനേജറെ അറസ്റ്റ് ചെയ്യുംവരെ റോഡ് ഉപരോധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. മാനേജര്‍ക്കെതിരെ കേസെടുക്കുമെന്നും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.