ETV Bharat / state

തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റ്: പൊലീസിന് കൂടുതല്‍ അധികാരങ്ങൾ

ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരായ ജില്ലാ കലക്ടർമാർക്ക് പോലും മജിസ്ട്രേറ്റിന്‍റെ അധികാരങ്ങളുള്ളപ്പോൾ ഐ.ജി റാങ്കിലുള്ളവരെ സിറ്റി പൊലീസ് കമ്മീഷണർമാരാക്കി മജിസ്ട്രേറ്റ് അധികാരങ്ങൾ നൽകണമെന്ന ആവശ്യമാണ് നീണ്ട കാത്തിരിപ്പിനു ശേഷം സർക്കാർ അംഗീകരിച്ചിരിക്കുന്നത്.

ഫയൽ ചിത്രം
author img

By

Published : Jun 7, 2019, 7:54 PM IST

തിരുവനന്തപുരം: ഐഎഎസ് ലോബിയുടെ വർഷങ്ങളായുള്ള എതിർപ്പ് മറികടന്ന് തിരുവനന്തപുരം ,കൊച്ചി സിറ്റികളിൽ കമ്മീഷണറേറ്റ് രൂപീകരിക്കുമ്പോൾ പൂവണിയുന്നത് കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ചിരകാലാഭിലാഷമാണ്. ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരായ ജില്ലാ കലക്ടർമാർക്ക് പോലും മജിസ്ട്രേറ്റിന്‍റെ അധികാരങ്ങളുള്ളപ്പോൾ ഐ.ജി റാങ്കിലുള്ളവരെ സിറ്റി പൊലീസ് കമ്മീഷണർമാരാക്കി മജിസ്ട്രേറ്റ് അധികാരങ്ങൾ നൽകണമെന്ന ആവശ്യമാണ് നീണ്ട കാത്തിരിപ്പിനു ശേഷം സർക്കാർ അംഗീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി ഐ.ജി ദിനേന്ദ്ര കശ്യപ് ചുമതലയേറ്റു

ഇന്ത്യയിലെ നാൽപതോളം നഗരങ്ങളിൽ പൊലീസ് കമ്മീഷണറേറ്റ് നിലവിലുണ്ട്. ഇവിടങ്ങളിലെല്ലാം സിറ്റി പൊലീസ് കമ്മീഷണർമാർക്ക് മജിസ്ട്രേറ്റിന്‍റെ അധികാരങ്ങളുമുണ്ട്. ഡൽഹി, മുംബൈ, ബംഗലുരു സിറ്റി പൊലീസ് കമ്മീഷണർ ഡിജിപി റാങ്കിലുള്ളവരാണ്. ക്രമസമാധാന പാലനം സംബന്ധിച്ച നിർണായക തീരുമാനം കൈക്കൊള്ളുമ്പോൾ മജിസ്ട്രേറ്റ് അധികാരം ഇല്ലാത്തതിനാൽ ജില്ലാ കലക്ടർമാരുടെ അനുമതി കമ്മീഷണർമാർക്ക് ആവശ്യമുണ്ട്. എന്നാൽ കലക്ടർമാരുടെ അനുമതിക്ക് കാത്തുനിൽക്കാതെ പ്രവർത്തിക്കാൻ പൊലീസ് കമ്മീഷണർമാർക്ക് ഇനി മജിസ്ട്രേറ്റ് അധികാരം സഹായകമാകും. ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കാനും കമ്മീഷണർമാർക്ക് ഇനി കലക്ടറുടെ അനുമതി ആവശ്യമില്ല. മുൻ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് തിരുവനന്തപുരം , കൊച്ചി കമ്മീഷണറേറ്റ് സംബന്ധിച്ച് ഫയൽ ഒരുങ്ങിയെങ്കിലും പലഘട്ടങ്ങളിലും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും വിയോജന കുറിപ്പ് എഴുതിയതിനാൽ ഫയൽ മുന്നോട്ടു നീങ്ങിയില്ല. ഈ സർക്കാരിന്‍റെ കാലത്തും അത്തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടന്നാണ് ആഭ്യന്തരവകുപ്പിന്‍റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടത്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ കമ്മിഷണറേറ്റ് രൂപീകരിക്കാനും രണ്ടിടങ്ങളിലെയും സിറ്റി പൊലീസ് കമ്മീഷണർമാർക്ക് മജിസ്ട്രേറ്റ് അധികാരങ്ങൾ നൽകാനുമാണ് തീരുമാനം. ഈ രണ്ടു നഗരങ്ങളിലെയും കമ്മീഷണർമാർ ഐജി റാങ്കിൽ ഉള്ളവരാണെന്നും തീരുമാനിച്ചു. ഇതനുസരിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി ഐ.ജി ദിനേന്ദ്ര കശ്യപ് ചുമതലയേറ്റു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി വിജയ് സാക്കറെ ഉടൻ ചുമതലയേൽക്കും. അതേസമയം മജിസ്ട്രേറ്റ് അധികാരങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥർ വിനിയോഗിക്കുന്ന അവധാനതയോടെ ഐപിഎസ് ഉദ്യോഗസ്ഥർ വിനിയോഗിക്കുമോ എന്ന ആശങ്കയുമുണ്ട്.

ഇന്ത്യയിലെ 20ലേറെ നഗരങ്ങളിൽ വിജയകരമായി ആയി നടപ്പിലാക്കിയ രീതിയാണിതെന്ന് ചുമതലയേറ്റെടുത്ത ശേഷം ദിനേന്ദ്ര കശ്യപ് പറഞ്ഞു.

Intro:ഐഎഎസ് ലോബിയുടെ വർഷങ്ങളായുള്ള എതിർപ്പ് മറികടന്ന് തിരുവനന്തപുരം ,കൊച്ചി സിറ്റികളിൽ കമ്മീഷണറേറ്റ് രൂപീകരിക്കുമ്പോൾ പൂവണിയുന്നത് കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ചിരകാലാഭിലാഷമാണ്. ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരായ ജില്ലാ കളക്ടർമാർക്ക് പോലും മജിസ്ട്രേറ്റിൻ്റെ അധികാരങ്ങളുള്ളപ്പോൾ ഐജി റാങ്കിലുള്ളവരെ സിറ്റി പോലീസ് കമ്മീഷണർമാരാക്കി മജിസ്ട്രേറ്റിന് അധികാരങ്ങൾ നൽകണമെന്ന ആവശ്യമാണ് നീണ്ട കാത്തിരിപ്പിനു ശേഷം സർക്കാർ അംഗീകരിച്ചിരിക്കുന്നത്.

Body:ഇന്ത്യയിലെ നാൽപതോളം നഗരങ്ങളിൽ പോലീസ് കമ്മീഷണറേറ്റ് നിലവിലുണ്ട്. ഇവിടങ്ങളിലെല്ലാം സിറ്റി പോലീസ് കമ്മീഷണർമാർക്ക് മജിസ്ട്രേറ്റിൻ്റെ അധികാരങ്ങളുമുണ്ട്. ഡൽഹി, മുംബൈ,ബംഗലുരു സിറ്റി പോലീസ് കമ്മീഷണർ ഡിജിപി റാങ്കിലുള്ളവരാണ്. ക്രമസമാധാന പാലനം സംബന്ധിച്ച നിർണായക തീരുമാനം കൈക്കൊള്ളുമ്പോൾ മജിസ്ട്രേറ്റ് അധികാരം ഇല്ലാത്തതിനാൽ ജില്ലാ കളക്ടർമാരുടെ അനുമതി കമ്മീഷണർ മാർക്ക് ആവശ്യമുണ്ട്. എന്നാൽ എന്നാൽ കളക്ടർമാരുടെ അനുമതിക്ക് കാത്തുനിൽക്കാതെ അതെ പ്രവർത്തിക്കാൻ പോലീസ് കമ്മീഷണർ മാർക്ക് ഇനി മജിസ്ട്രേറ്റ് അധികാരം സഹായകമാകും. ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യുന്നവരെ കരുതൽതടങ്കലിൽ വയ്ക്കാനും കമ്മീഷണർ മാർക്ക് ഇനി കളക്ടറുടെ അനുമതി ആവശ്യമില്ല. മുൻ യുഡിഎഫ് സർക്കാരിൻറെ കാലത്ത് തിരുവനന്തപുരം ,കൊച്ചി കമ്മീഷണറേറ്റ് സംബന്ധിച്ച് ഫയൽ ഒരുങ്ങിയെങ്കിലും പലഘട്ടങ്ങളിലും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും വിയോജന കുറിപ്പ് എഴുതിയതിനാൽ ഫയൽ മുന്നോട്ടു നീങ്ങിയില്ല. ഈ സർക്കാരിൻറെ കാലത്തും അത്തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടന്നാണ് ആഭ്യന്തരവകുപ്പിൻ്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടത്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ കമ്മിഷണറേറ്റ് രൂപീകരിക്കാനും രണ്ടിടങ്ങളിലെയും സിറ്റി പോലീസ് കമ്മീഷണർ മാർക്ക് മജിസ്ട്രേറ്റ് അധികാരങ്ങൾ നൽകാനുമാണ് തീരുമാനം. ഈ രണ്ടു നഗരങ്ങളിലെയും കമ്മീഷണർമാർ ഐജി റാങ്കിൽ ഉള്ളവരാണെന്നും തീരുമാനിച്ചു. ഇതനുസരിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി ഐ.ജി ദിനേന്ദ്ര കശ്യപ് ചുമതലയേറ്റു.

ഹോൾഡ്(ചുമതലയേൽക്കുന്ന ചടങ്ങ്)

ഇന്ത്യയിലെ 20 ലേറെ നഗരങ്ങളിൽ വിജയകരമായി ആയി നടപ്പിലാക്കിയ രീതിയാണിതെന്ന് ചുമതലയേറ്റെടുത്ത ശേഷം ദിനേന്ദ്ര കശ്യപ് പറഞ്ഞു

ബൈറ്റ് (കശ്യപ്)

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി വിജയ് സാക്കറെ ഉടൻ ചുമതലയേൽക്കും.
അതേസമയം മജിസ്ട്രേറ്റ് അധികാരങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥർ വിനിയോഗിക്കുന്ന അവധാനതയോടെ ഐപിഎസ് ഉദ്യോഗസ്ഥർ വിനിയോഗിക്കുമോ എന്ന ആശങ്കയുമുണ്ട്.

Conclusion:ബിജു ഗോപിനാഥ്

ഇടിവി ഭാരത്
തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.