ETV Bharat / state

കള്ള വോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമപോരാട്ടം ഊർജിതമാക്കും : വി ഡി സതീശൻ - വി ഡി സതീശൻ

പതിനായിരക്കണക്കിന് വോട്ടുകളാണ് വോട്ടർപട്ടികയിൽ നിന്ന് ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥർ വെട്ടിനീക്കിയതെന്ന് വി ഡി സതീശന്‍.

കള്ള വോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമപോരാട്ടം ഊർജിതമാക്കും : വി.ഡി സതീശൻ
author img

By

Published : May 8, 2019, 6:21 PM IST

.

കള്ള വോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമപോരാട്ടം ഊർജിതമാക്കും : വി.ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കള്ള വോട്ടിന് കൂട്ടുനിന്ന മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നിയമപോരാട്ടം ഊർജിതമാക്കുമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ഡി സതീശൻ. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നോ രണ്ടോ സസ്പെൻഷനിൽ കള്ളവോട്ട് സംഭവം ഒതുക്കാമെന്ന് കരുതരുത്. പതിനായിരക്കണക്കിന് വോട്ടുകളാണ് വോട്ടർപട്ടികയിൽ നിന്ന് ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥർ വെട്ടിനീക്കിയത്. വോട്ടർപട്ടികയിൽ നിന്ന് വെട്ടി നീക്കുന്നവരുടെ മൊഴി രേഖപ്പെടുത്തണമെന്ന ചട്ടം പോലും ലംഘിക്കപ്പെട്ടു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കോൺഗ്രസ് നിയമപോരാട്ടം നടത്തും. പിണറായി സർക്കാർ എവിടെ തുടങ്ങിയാലും അവസാനിക്കുന്നത് ലാവ്‌ലിനിൽ ആണെന്നും വി ഡി സതീശൻ പരിഹസിച്ചു. എസ്എൻസി ലാവ്ലിന് മുൻതൂക്കമുള്ള കനേഡിയൻ കമ്പനിക്ക് മസാല ബോണ്ട് നൽകിയതിലൂടെ, കേരള ജനതയെ സർക്കാർ വിൽക്കാൻ കൂട്ടു നിൽക്കുകയായിരുന്നു. ഇതിനായി ഉദ്യോഗസ്ഥരുമായും കനേഡിയൻ നയതന്ത്ര പ്രതിനിധികളുമായും സർക്കാർ രഹസ്യ ചർച്ച നടത്തിയെന്നും സതീശൻ ആരോപിച്ചു.

Intro:സംസ്ഥാനത്ത് കള്ള വോട്ടിന് കൂട്ടുനിന്ന മുഴുവൻ ഉദ്യോഗസ്ഥരെയും ജയിലിൽ അടയ്ക്കുന്നതിനാവശ്യമായ നിയമപോരാട്ടം ശക്തമാക്കുമെന്ന് കെപിസിസി ഉപാദ്ധ്യക്ഷൻ വി ഡി സതീശൻ. ഒന്നോ രണ്ടോ സസ്പെൻഷനിൽ കള്ളവോട്ട് സംഭവം ഒതുക്കാമെന്ന് ആരും കരുതേണ്ട. പിണറായി സർക്കാർ എവിടെ തുടങ്ങിയാലും അവസാനിക്കുന്നത് ലാവ്‌ലിനിൽ ആണെന്നും സതീശൻ പരിഹസിച്ചു .

Body:പതിനായിരക്കണക്കിന് വോട്ടുകളാണ് വോട്ടർപട്ടികയിൽ നിന്ന് ഇടതു ഉദ്യോഗസ്ഥർ വെട്ടിനീക്കിയതെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഡി സതീശൻ ആരോപിച്ചു. വോട്ടർപട്ടികയിൽ നിന്ന് വെട്ടി നീക്കുന്നവരുടെ മൊഴി രേഖപ്പെടുത്തണമെന്ന ചട്ടം പോലും ലംഘിച്ചു. ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെ തടവറയിലാക്കും. ഇതിനുവേണ്ടി ഏത് അറ്റം വരെയും ഉള്ള നിയമപോരാട്ടം കോൺഗ്രസ് നടത്തും. പൊലീസുകാരുടെ ബാലറ്റുകൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടോമൂന്നോ സസ്പെൻഷനിൽ കാര്യങ്ങൾ ഒതുക്കാമെന്ന് ആരും കരുതരുത്. അവരെ കാത്തിരിക്കുന്നത് ജയിലാണ്. ഇത്തരക്കാരെ രക്ഷിക്കാൻ പിണറായി വിജയനും കഴിയില്ലെന്ന് സതീശൻ പറഞ്ഞു.
ഈ സർക്കാർ എവിടെ തുടങ്ങിയാലും അവസാനിക്കുന്നത് ലാവ്‌ലിനിൽ ആണ്. എസ്എൻസി ലാവലിന് മുൻതൂക്കമുള്ള കനേഡിയൻ കമ്പനിക്ക് മസാല ബോണ്ട് നൽകുകവഴി കേരള ജനതയെ വിൽക്കാൻ സർക്കാർ കൂട്ടു നിൽക്കുകയായിരുന്നു. ഇതിനായി ലാവലിൻ ഉദ്യോഗസ്ഥരുമായും കനേഡിയൻ നയതന്ത്ര പ്രതിനിധികളുമായും സർക്കാർ രഹസ്യ ചർച്ച നടത്തിയെന്നും സതീശൻ ആരോപിച്ചു.

Conclusion:etv ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.