തിരുവന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പൊളിച്ചു കളയുകയോ ചരിത്ര മ്യൂസിയം ആക്കുകയോ ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ കരുണാകരന്‍റെ കാലത്ത് ചെയ്തതുപോലെ കോളേജ് കാര്യവട്ടത്തേക്ക് മാറ്റണം. അക്രമികളുടെ കയ്യിലേക്ക് കോളേജ് ഇനിയും വിട്ടുകൊടുത്തു കൂടാ. എസ്എഫ്ഐയും സംഘപരിവാറും ഒരേ തൂവൽ പക്ഷികളാണ്. അസഹിഷ്ണുതയുടെ ദേശീയ മുഖം സംഘപരിവാർ ആണെങ്കിൽ കേരളത്തിൽ അത് സിപിഎമ്മാണെന്ന് മുരളീധരൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ ഏകദിന ഉപവാസ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പൊളിക്കണം : കെ മുരളീധരൻ - k muralidharan
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അക്രമികളുടെ കയ്യിലേക്ക് ഇനിയും വിട്ടുകൊടുക്കരുത്.
തിരുവന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പൊളിച്ചു കളയുകയോ ചരിത്ര മ്യൂസിയം ആക്കുകയോ ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ കരുണാകരന്‍റെ കാലത്ത് ചെയ്തതുപോലെ കോളേജ് കാര്യവട്ടത്തേക്ക് മാറ്റണം. അക്രമികളുടെ കയ്യിലേക്ക് കോളേജ് ഇനിയും വിട്ടുകൊടുത്തു കൂടാ. എസ്എഫ്ഐയും സംഘപരിവാറും ഒരേ തൂവൽ പക്ഷികളാണ്. അസഹിഷ്ണുതയുടെ ദേശീയ മുഖം സംഘപരിവാർ ആണെങ്കിൽ കേരളത്തിൽ അത് സിപിഎമ്മാണെന്ന് മുരളീധരൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ ഏകദിന ഉപവാസ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
Body:.....
Conclusion:....