ETV Bharat / state

പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആദിത്യന്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ വാദം നടക്കവെയാണ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ വെളിപ്പെടുത്തല്‍

author img

By

Published : May 21, 2019, 10:54 PM IST

വ്യാജ ബാങ്ക് രേഖക്കേസില്‍ വാദം തുടരുമെന്നറിയിച്ച് കോടതി

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ ചമച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ആദിത്യന്‍ കോടതിയില്‍ മൊഴി നല്‍കി. തിരിച്ചു ചെന്നാല്‍ തന്നെ കൊന്നു കളയുമെന്ന് പൊലീസുകാര്‍ പറഞ്ഞുവെന്നും ആദിത്യന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കാക്കനാട് ഫസ്റ്റ്ക്ളാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് വാദം നടക്കുന്നത്. ആദിത്യനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ആദിത്യനെ മര്‍ദ്ദിച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതിനെ സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Intro:Body:

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ ചമച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ആദിത്യന്റെ ജാമ്യാപേക്ഷയില്‍ കാക്കനാട് ഫസ്റ്റ്ക് ളാസ്സ് മജിസ് ട്രേറ്റ് കോടതിയില്‍ വാദം തുടരുന്നു. പോലീസ് മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. തന്നെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആദിത്യന്‍ മൊഴി നല്‍കി.

തിരിച്ചു ചെന്നാല്‍ ആദിത്യനെ കൊന്നു കളയുമെന്നാണ് പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നതായി ആദിത്യന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആദിത്യനും ഇക്കാര്യം മജിസ് ട്രേറ്റിനോട് പറഞ്ഞ.

മജിസ് ട്രേറ്റ് തന്റെ ചേംബറിൽ സ്വന്തം തീരുമാനപ്രകാരം ആദിത്യന്റെ മൊഴി കേൾക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തു. നാളെ ജാമ്യ അപേക്ഷയിലും കസ്റ്റഡി ആവശ്യത്തിലും വാദം തുടരുമെന്നും പ്രതിയെ നാളെ വീണ്ടും ഹാജരാക്കണമെന്നും നിർദ്ദേശിച്ചു. അന്വേഷണം നടത്തുന്ന Dysp നാളെ അസൗകര്യം അറിയിച്ചെങ്കിലും കോടതി അത് സമ്മതിച്ചില്ല.. താങ്കൾ വന്നാലും വന്നില്ലെങ്കിലും നാളെ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ മജിസ് ട്രേറ്റ് നിർദ്ദേശിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.