ETV Bharat / state

എംപാനൽ കണ്ടക്ടർമാർ മൂന്നാംഘട്ട സമരത്തിലേക്ക് - കെഎസ്ആർടിസി

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് എംപാനലുകാര്‍. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്

എംപാനൽ കണ്ടക്ടർമാർ മൂന്നാംഘട്ട സമരത്തിലേക്ക്
author img

By

Published : Mar 27, 2019, 7:42 PM IST

Updated : Mar 27, 2019, 8:47 PM IST

കെഎസ്ആർടിസി എംപാനൽ കണ്ടക്ടർമാർ വീണ്ടും സമരത്തിലേക്ക്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും എംപാനലുകാര്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സ്ഥിരം ജീവനക്കാരായ കണ്ടക്ടർമാരുടെ ഒഴിവുകളിലേക്ക് എംപാനലുകാരെ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. തീരുമാനം അനുസരിച്ച് തിരികെ ജോലിക്ക് എത്തിയവർക്ക് ഡ്യൂട്ടി നൽകാതെ ബസ്സുകൾ ക്യാൻസൽ ചെയ്ത് മാനേജ്മെൻറ് പകരം വീട്ടുന്നു എന്നാണ് ആരോപണം. 2500ഓളം സർവീസുകളാണ് ഇത്തരത്തിൽ ക്യാൻസൽ ചെയ്തതെന്ന് എംപാനലുകാര്‍ പറയുന്നു. സ്വകാര്യമേഖലയെ സഹായിക്കാനാണ് സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

Intro:കെഎസ്ആർടിസി എംപാനൽ കണ്ടക്ടർമാർ വീണ്ടും സമരമുഖത്തേക്ക്. സമരത്തിൽ നിന്നും പിന്മാറിയപ്പോൾ സർക്കാർ പ്രഖ്യാപിച്ച ഒത്തുതീർപ്പ് തീരുമാനങ്ങൾ മാനേജ്മെൻറ് ലംഘിക്കുന്നതായി കൂട്ടായ്മ അറിയിച്ചു. വിഷയം ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രിയും കെഎസ്ആർടിസി എംഡിക്കും കത്ത് നൽകി. തീരുമാനം ഉണ്ടാകാത്തപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആണ് എം പാനൽ കൂട്ടായ്മയുടെ തീരുമാനം.

വി.ഒ

Body:ഗതാഗത വകുപ്പ് മന്ത്രിയുമായി ഈ മാസം എട്ടിന് നടത്തിയ ചർച്ചയിൽ സ്ഥിരം ജീവനക്കാരായ കണ്ടക്ടർമാരുടെ ഒഴിവുകളിലേക്ക് എംപാനൽ കാരെ പരിഗണിക്കാമെന്ന് ആയിരുന്നു സർക്കാർ ഉറപ്പ് നൽകിയത്. എന്നാൽ തീരുമാനം പൂർണമായും ലംഘിക്കപ്പെട്ടതായി എം പാനൽ കൂട്ടായിമ അറിയിച്ചു. സർക്കാർ തീരുമാനം അനുസരിച്ച് തിരികെ ജോലിക്ക് ഹാജരാകാൻ എത്തിയവർക്ക് ഡ്യൂട്ടി നൽകാതെ ബസ്സുകൾ ക്യാൻസൽ ചെയ്ത് മാനേജ്മെൻറ് പകരം വീട്ടുന്നു എന്നാണ് ആരോപണം. 2500ഓളം സർവീസുകളാണ് ഇത്തരത്തിൽ ക്യാൻസൽ ചെയ്തത്. അതിനാൽ മൂന്നാംഘട്ട സമരത്തിനൊരുങ്ങുകയാണ് എം പാനൽ കൂട്ടായിമ. ഇത് ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും കത്ത് നൽകി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്തമാസം പകുതിയോടെ വീണ്ടും സമര രംഗത്തിറങ്ങാനാണ് എംപാനൽ കണ്ടക്ടർ മാരുടെ തീരുമാനം. കൂടാതെ ലോക് സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും എം പാനൽ കൂട്ടായിമ അറിയിച്ചു.

ബൈറ്റ്
ദിനേശ് ബാബു
എം പാനൽ കൂട്ടായിമ
പ്രത്യേകിച്ചും മലബാർ മേഖലയിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ ക്യാൻസൽ ചെയ്ത് ഡ്യൂട്ടി നിഷേധിക്കുന്നതെന്നാണ് എംപാനൽ കാരുടെ ആക്ഷേപം. മാനേജ്മെൻറ് ഈ നടപടി സ്വകാര്യമേഖലയെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. കൂടാതെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്ത വർക്ക് ജോലി നൽകുന്നതിനെതിരെ യൂണിയനുകൾ ഇടപെട്ട് ജോലിയിൽ നിന്നും പുറത്താക്കുന്നതായും താൽക്കാലിക കണ്ടക്ടർമാർ വ്യക്തമാക്കി.

ഇടിവി ഭാരത്
തിരുവനന്തപുരം

Conclusion:
Last Updated : Mar 27, 2019, 8:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.