ETV Bharat / state

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും

സർവീസുകൾ മുടങ്ങാതിരിക്കാൻ ഡിപ്പോകൾക്ക് ആവശ്യാനുസരണം ഇവരെ ഉപയോഗിക്കാം

പ്രതിസന്ധി അവസാനിക്കുന്നു ; പിരിച്ചുവിട്ട കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ തിരിച്ചെടുക്കും
author img

By

Published : Jul 1, 2019, 6:01 PM IST

തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആർടിസി എംപാനൽ ഡ്രൈവർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. സർവീസുകൾ മുടങ്ങാതിരിക്കാൻ ഡിപ്പോകൾക്ക് ആവശ്യാനുസരണം ഇവരെ ഉപയോഗിക്കാം. ഡ്രൈവർമാരില്ലാത്തതിനാൽ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകും. കോടതി ഉത്തരവിനെ തുടർന്ന് 2107 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ നിരവധി സർവീസുകളാണ് മുടങ്ങിയത്. ഉച്ചവരെ 390 സർവീസുകൾ കെഎസ്ആർടിസി റദ്ദാക്കി. തെക്കൻ മേഖലയെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. ഇതോടെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ നടപടി തുടങ്ങുകയായിരുന്നു. ഗതാഗത വകുപ്പ് സെക്രട്ടറി കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും പിരിച്ചുവിട്ട എംപാനൽ ഡ്രൈവർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

അഞ്ചോ അതില്‍ അധികമോ വര്‍ഷം പ്രവർത്തിപരിചയമുള്ളവരെയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുക. പ്രവർത്തിപരിചയം കൂടുതലുള്ളവർക്ക് മുൻഗണന നൽകും. കോടതി ഉത്തരവനുസരിച്ച് 180 ദിവസത്തിൽ കൂടുതൽ കെഎസ്ആർടിസിയിൽ താല്‍കാലിക ജോലിയിൽ തുടരാനാകില്ല. അതിനാൽ 179 ദിവസത്തേക്കാകും നിയമനം. അതേ സമയം ഇവർക്ക് യാത്രാ പാസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. നേരത്തെ പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെയും സമാന രീതിയിലാണ് നിയമിച്ചത്.

Intro:പിരിച്ചുവിട്ട കെ.എസ്. ആർ .ടി.സി എം. പാനൽ ഡ്രൈവർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ തിരിച്ചെടുക്കും. സർവീസുകൾ മുടങ്ങാതിരിയ്ക്കാൻ ഡിപ്പോകൾക്ക് ആവശ്യാനുസരണം ഇവരെ ഉപയോഗിക്കാം. ഡ്രൈവർമാരില്ലാത്തതിനാൽ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയ്ക്ക് ഇതോടെ പരിഹാരമാകും.Body:കോടതി ഉത്തരവിനെ തുടർന്ന് 2107 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ നിരവധി സർവീസുകളാണ് മുടങ്ങിയത്. ഇന്ന് ഉച്ചവരെ 390 സർവീസുകൾ കെ.എസ്. ആർ.ടി.സി റദ്ദാക്കി. തെക്കൻ മേഖലയെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. ഇതോടെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. ഗതാഗത വകുപ്പ് സെക്രട്ടറി കെ.എസ്. ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ തിരിച്ചെടുക്കാനാണ് തീരുമാനം. അഞ്ച് വർഷമോ അതിൽ കൂടുതലോ പ്രവർത്തിപരിചയമുള്ളവരെയാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുക. ഓരോ ഡിപ്പോകൾക്കും ആവശ്യാനുസരണം ഇവരെ ഉപയോഗിക്കാം. പ്രവർത്തിപരിചയം കൂടുതലുള്ളവർക്ക് മുൻഗണന നൽകും. കോടതി ഉത്തരവനുസരിച്ച് 180 ദിവസത്തിൽ കൂടുതൽ കെ.എസ്.ആർ.ടി സി യിൽ താത്കാലിക ജോലിയിൽ തുടരാനാകില്ല. അതിനാൽ 179 ദിവസത്തേയ്ക്കാകും നിയമനം. അതേ സമയം ഇവർക്ക് യാത്രാ പാസ്സും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. നേരത്തെ പിരിച്ചുവിട്ട എം.പാനൽ കണ്ടക്ടർമാരെയും സമാന രീതിയിലാണ് നിയമിച്ചത്.

ഇ ടി വി ഭാരത്
തിരുവനന്തപുരം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.