ETV Bharat / state

സി ഒ ടി നസീറിനെതിരെയുണ്ടായ ആക്രമണം: നിയമസഭയില്‍ വാക്പോര്, പ്രതിപക്ഷം ഇറങ്ങിപ്പോയി - മുഖ്യമന്ത്രി പിണറായി വിജയൻ

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

cm
author img

By

Published : Jun 11, 2019, 5:21 PM IST

Updated : Jun 11, 2019, 7:46 PM IST

തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീറിനെ ആക്രമിച്ചതു സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന്മേല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വാക്പോര്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

മുൻ സിപിഎം പ്രവർത്തകന്‍ കൂടിയായ സി ഒ ടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ സിപിഎമ്മിന്‍റെ പങ്ക് വ്യക്തമായെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുസ്ലിംലീഗ് അംഗം പാറക്കൽ അബ്ദുള്ള ആരോപിച്ചു. സിപിഎമ്മുകാർ അല്ലാത്തവർക്ക് ഇവിടെ പ്രവർത്തിക്കാനാകാത്ത സ്ഥിതിയാണ്. വടകര, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിൽ പൊതുപ്രവർത്തനത്തിനിറങ്ങുന്ന യുഡിഎഫ് പ്രവർത്തകർ വൈകിട്ട് വീട്ടിലെത്തുമെന്നതിന് ഒരുറപ്പും ഇല്ല. സംഭവത്തിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന്‍റെ പങ്ക് അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും അബ്ദുള്ള ആരോപിച്ചു.

എന്നാൽ അക്രമികളിൽ ആരുടെയും പേര് നസീർ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പല കൊലപാതകക്കേസുകളിലും പങ്കുള്ള യുഡിഎഫ് മാലാഖ ചമയരുത്. ആര് ആക്രമിച്ചാലും നടപടി എന്നതാണ് സർക്കാർ നയമെന്നും പിണറായി പറഞ്ഞു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്‍റെ ഭരണമാണ് കേരളത്തിലും നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ മെയ് 18ന് രാത്രിയായിരുന്നു തലശ്ശേരിയില്‍ വെച്ച് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ എ എൻ ഷംസീറും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണെന്ന് നസീർ ആരോപിച്ചിരുന്നു.

Intro: വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിനെ ആക്രമിച്ചതു സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിൻമേൽ നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വാക്പോര്. വടകര, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിൽ പൊതുപ്രവർത്തനത്തിനിറങ്ങുന്ന യുഡിഎഫ് പ്രവർത്തകർ വൈകിട്ട് വീട്ടിലെത്തുമെ ന്നതിന് ഒരുറപ്പും ഇല്ലെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പാറക്കൽ അബ്ദുള്ള ആരോപിച്ചു. നരേന്ദ്രമോഡിക്കും യുഡിഎഫിനും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Body:വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം പ്രവർത്തകനുമായ സിഒ ടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ സിപിഎമ്മിൻ്റെ പങ്ക് വ്യക്തമാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുസ്ലിംലീഗ് അംഗം പാറക്കൽ അബ്ദുള്ള ആരോപിച്ചു. സിപിഎമ്മുകാർ അല്ലാത്തവർക്ക് ഇവിടെ പ്രവർത്തിക്കാനാകാത്ത സ്ഥിതിയാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന യുഡിഎഫ് കാർ വൈകിട്ട് വീട്ടിൽ തിരിച്ചെത്തുമെന്നതിന് ഒരു ഉറപ്പുമില്ല. സംഭവത്തിൽ തലശ്ശേരി എം എൽ എ എൻ ഷംസീറിൻ്റെ പങ്ക് അന്വേഷിക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്നും അബ്ദുള്ള ആരോപിച്ചു.

ബൈറ്റ് അബ്ദുള്ള(സമയം 10.12)

എന്നാൽ അക്രമികളിൽ ആരുടെയും പേര് നസീർ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പല കൊലപാതക കേസുകളിലും പങ്കുള്ള യുഡിഎഫ് വല്ലാതെ മാലാഖ ചമയരുത്. ആര് ആക്രമിച്ചാലും നടപടി എന്നതാണ് സർക്കാർ നയം എന്നും പിണറായി പറഞ്ഞു.

ബൈറ്റ് പിണറായി(സമയം 10.24)

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിൻ്റ ഭരണമാണ് കേരളത്തിലും നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ബൈറ്റ് ചെന്നിത്തല(10.39)

അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

Conclusion:ബിജു ഗോപിനാഥ്
ഇടിവി ഭാരത്
തിരുവനന്തപുരം
Last Updated : Jun 11, 2019, 7:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.