ETV Bharat / state

കാസർഗോഡ് ഇരട്ടക്കൊലപാതകം: ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

ഏറെ വൈകിയാണ് ഇരട്ടക്കൊലപാതക വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്

ഫയൽ ചിത്രം
author img

By

Published : Feb 18, 2019, 11:57 PM IST

കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാവിലെ ഇരട്ടക്കൊലപാതകത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നുില്ല. എന്നാൽ പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

  • " class="align-text-top noRightClick twitterSection" data="">
undefined

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുകയും ചെയ്തു. പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.

അതേസമയം, കാസർഗോട്ടെ ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. നേരത്തെ സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന. ലോക്കൽ കമ്മറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

Intro:Body:

കാസർകോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാ‍ർത്താ കുറിപ്പിൽ അറിയിച്ചു. ഊർജ്ജിതമായ അന്വേഷണം നടത്തി എത്രയും വേഗം കുറ്റവാളികളെ പിടികൂടാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. 

നേരത്തേ മാധ്യമപ്രവർത്തകർ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറായിരുന്നില്ല. തൃശ്ശൂരിലെ പൊതുപരിപാടികൾ റദ്ദാക്കിയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ അവഗണിച്ച മുഖ്യമന്ത്രി എകെജി സെന്‍ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 

ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തിൽ ക്രൈംബ്രാഞ്ചിനെ ഉൾപ്പെടുത്തി വിപുലീകരിച്ചുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കേസില്‍ കര്‍ണാടക പൂര്‍ണസഹായം വാഗ്ദാനം ചെയ്തതായി പൊലീസ് വ്യക്തമാക്കി.

അതേസമയം, കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമാണ് പൊലീസിന്‍റെ പ്രാഥമികന്വേഷണ റിപ്പോർട്ട്. നേരത്തെ സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.