തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള ജില്ലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് തയ്യാറെടുപ്പ് നടത്താനും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ ശക്തമായതോ അതിശക്തമായതോ ഒറ്റപ്പെട്ടതോ ആയ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് നാളെയും ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള ജില്ലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള ജില്ലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് തയ്യാറെടുപ്പ് നടത്താനും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ ശക്തമായതോ അതിശക്തമായതോ ഒറ്റപ്പെട്ടതോ ആയ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് നാളെയും ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Body:നാളെയും മറ്റന്നാളുമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. നാളെ കാസർകോട് ജില്ലയിലും ലും ശനിയാഴ്ച കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂർ ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശക്തമായതോ അതിശക്തമായതൊ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുള്ള സാധ്യതയാണുള്ളത്. വിവിധ സർക്കാർ വകുപ്പുകളോട് തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകളും ആരംഭിക്കുവാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്
Conclusion:ഇടിവി ഭാരത്, തിരുവനന്തപുരം