ETV Bharat / state

പ്രളയാനന്തര പുനർ നിർമ്മാണത്തിനുളള കരട് രേഖക്ക് മന്ത്രിസഭയുടെ അംഗീകാരം - മന്ത്രിസഭ

പ്രളയമുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കഴിയുന്ന തരത്തിലുള്ള പുനർ നിർമ്മാണം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

പ്രളയാനന്തര പുനർ നിർമ്മാണത്തിനുളള കരട് രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം
author img

By

Published : May 21, 2019, 3:43 PM IST

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് പമ്പാതീരത്ത് അടിഞ്ഞ മണൽ ദേവസ്വം ബോർഡിന് സൗജന്യമായി നൽകാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20,000 ക്യുബിക് മണലാണ് ബോർഡിന് നൽകുക. ശബരിമലയിലേയും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കുമായാണ് മണല്‍ നല്‍കുന്നത്. സ്വകാര്യ ആവശ്യക്കാർക്ക് കേന്ദ്ര പൊതുമരാമത്ത് നിരക്കിൽ മണൽ വിൽക്കാന്‍ വനം വകുപ്പിന് അനുമതി നൽകി. പ്രളയമുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കഴിയുന്ന തരത്തിലുള്ള പുനർ നിർമ്മാണം ലക്ഷ്യമിട്ടുള്ള സമഗ്ര പ്രവർത്തന പദ്ധതിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് മനുഷ്യജീവനുകൾ നഷ്ടപ്പടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും കരടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണം, ജല വിതരണം മെച്ചപ്പെടുത്തൽ, റോഡുകളുടേയും പാലങ്ങളുടേയും നിർമ്മാണം, ജീവനോപാധി മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലയേയും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡിന്‍റെ ഭൂമിയിലെ കയ്യേറ്റങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ദേവസ്വം ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള ബില്ല് കൊണ്ടു വരും. ലൈഫ് മിഷന് കീഴിൽ വ്യക്തികൾ സർക്കാർ സഹായമില്ലാതെ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കാനും തീരുമാനമായി.

Intro:കേരളത്തിലെ പ്രളയാനന്തര പുനർ നിർമ്മാണത്തിനുളള കരട് രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. പമ്പയിൽ പ്രളയത്തിൽ അടിഞ്ഞ മണ്ണ് ദേവസ്വം ബോർഡിന് സൗജന്യമായി നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Body:പ്രളയത്തെ തുടർന്ന് പമ്പാതീരത്ത് അടിഞ്ഞ മണൽ ദേവസ്വം ബോർഡിന് സൗജന്യമായി നൽകാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20000ക്യുബിക് മണലാണ് ബോർഡിന് നൽകുക. ശബരിമലയിലേയും മറ്റും നിർമ്മാണ പ്രവർത്തനങ്ങൾക്കായാണിത്. മറ്റ് സ്വകാര്യ ആവശ്യക്കാർക്ക് കേന്ദ്ര പൊതുമരാമത്ത് നിരക്കിൽ മണൽ വിൽക്കാനും വനം വകുപ്പിന് മന്ത്രിസഭ അനുമതി നൽകി.
പ്രളയമുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കഴിയുന്ന തരത്തിലുള്ള പുനർ നിർമ്മാണമം ലക്ഷ്യമിടുള്ള സമഗ്ര പ്രവർത്തന പദ്ധതിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് മനുഷ്യജീവനുകൾ നഷ്ടപ്പടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും ഈ കരടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, ജല വിതരണം മെച്ചപ്പെടുത്തൽ,റോഡുകളുടേയും പാലങ്ങളുടേയും നിർമാണം, ജീവനോപാധി മെച്ചപെടുത്തൽ തുടങ്ങി മേഖലയേയും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെ ഭൂമിയിലെ കൈയ്യറ്റങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ദേവസ്വം ട്രൈബ്യൂണൽ രൂപികരിക്കാനുള്ള ബില്ല് കൊണ്ടു വരും. ലൈഫ് മിഷനു കീഴിൽ വ്യക്തികൾ സർക്കാർ സഹായമില്ലാതെ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.