ETV Bharat / state

ബാർ ജീവനക്കാരന്‍റെ പുസ്തകം; 'വേളാവൂർ വഴി വെഞ്ഞാറമൂട്' പ്രകാശനം ചെയ്തു - വേളാവൂർ വഴി വെഞ്ഞാറമൂട്

ബാർ ഹോട്ടൽ ജീവനക്കാരനായ പ്രതാപൻ്റെ ജീവിതാനുഭവങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ഒമ്പത് കഥകളുടെ സമാഹാരമാണ് 'വേളാവൂർ വഴി വെഞ്ഞാറമൂട്'

ഫയൽ ചിത്രം
author img

By

Published : Jun 3, 2019, 9:38 PM IST

തിരുവനന്തപുരം: ബാർ ഹോട്ടൽ തൊഴിലാളി എന്ന നിലയിലുള്ള ജീവിതാനുഭവങ്ങൾക്കിടയിൽനിന്ന് ഒരു കഥാകാരൻ്റെ ജനനം. ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ 'വേളാവൂർ വഴി വെഞ്ഞാറമൂട്' ബാർ ഹോട്ടൽ ജീവനക്കാരനായ പ്രതാപന്‍റെ ജീവിതാനുഭവങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ഒമ്പത് കഥകളുടെ സമാഹാരമാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രമുഖ ചെറുകഥാകൃത്ത് അയ്മനം ജോൺ പുസ്തക പ്രകാശനം നിർവഹിച്ചു.

'വേളാവൂർ വഴി വെഞ്ഞാറമൂട്' പുസ്തകം പ്രകാശനം ചെയ്തു

ഒരു കെഎസ്ആർടിസി ബസ്സിലെ സ്ഥലനാമം സൂചിപ്പിക്കുന്ന ബോർഡാണിത്. യൗവന, കൗമാര കാലഘട്ടങ്ങളിൽ കഥാകാരൻ സഞ്ചരിച്ച ഈ ബസിലിരുന്ന് പതിറ്റാണ്ടുകൾക്കിപ്പുറം കാലത്തെ നോക്കുമ്പോൾ പിറന്നത് ഒന്നല്ല, ഒമ്പത് കഥകൾ. അങ്ങനെയാണ് വേളാവൂർ വഴി വെഞ്ഞാറമൂട് എന്ന കഥാസമാഹാരത്തിന്‍റെ പിറവി. ഈ പുസ്തക രചന നിർവഹിച്ച കഥാകാരനാകട്ടെ എഴുത്തുകാരനെന്ന നിലയിൽ പ്രശസ്തി നേടിയ ആളുമല്ല. പ്രമുഖ വ്യവസായി ബിജു രമേശിന്‍റെ ഒരു ബാർ ഹോട്ടലിലെ ജീവനക്കാരനും തിരുവനന്തപുരം നെടുവേലി സ്വദേശിയുമായ പ്രതാപൻ. ബാല്യ-കൗമാര കാലഘട്ടങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങൾ ഘരീഭവിച്ചതാണ് തന്‍റെ ആദ്യ കഥാസമാഹാരമെന്ന് കഥാകൃത്ത് പറയുന്നു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ചെറുകഥാകൃത്ത് അയ്മനം ജോൺ പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചു. ചിന്തയാണ് പുസ്തകപ്രസാധകർ. പുസ്തകം ഏറ്റുവാങ്ങിയതിലുമുണ്ട് വ്യത്യസ്തത. കഥാകൃത്ത് ജോലിചെയ്യുന്ന ബാർ ഹോട്ടൽ ഉടമ ബിജു രമേശാണ് പുസ്തകം ഏറ്റു വാങ്ങിയത്. തന്‍റെ മുജ്ജന്മ സുഹൃദം എന്നാണ് ഇതിനെ ബിജു രമേശ് വിശേഷിപ്പിച്ചത്. ഉടൻ പ്രസിദ്ധീകരിക്കാൻ കഴിയുന്ന ഒരു നോവലിന്‍റെ രചനയുടെ അവസാന മിനുക്കു പണികളിലാണിപ്പോൾ പ്രതാപൻ.

Intro:ബാർ ഹോട്ടൽ തൊഴിലാളി എന്ന നിലയിലുള്ള ഉള്ള ജീവിതാനുഭവങ്ങൾക്കിടയിൽനിന്ന് ഒരു കഥാകാരൻ്റെ ജനനം. ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ 'വേളാവൂർ വഴി വെഞ്ഞാറമൂട്' ബാർ ഹോട്ടൽ ജീവനക്കാരനായ പ്രതാപൻ്റെ ജീവിതാനുഭവങ്ങളുടെ കയ്യൊപ്പു പതിഞ്ഞ 9 കഥകളുടെ സമാഹാരമാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രമുഖ ചെറുകഥാകൃത്ത് ഐമനം ജോൺ പുസ്തക പ്രകാശനം നിർവഹിച്ചു.

Body:വേളാവൂർ വഴി വെഞ്ഞാറമൂട്

ഹോൾഡ്(പുസ്തകത്തിന്റെ വിഷ്വൽ)

ഒരു കെഎസ്ആർടിസി ബസ്സിലെ സ്ഥലനാമം സൂചിപ്പിക്കുന്ന ബോർഡാണിത്. യൗവന കൗമാര കാലഘട്ടങ്ങളിൽ കഥാകാരൻ സഞ്ചരിച്ച ഈ ബസ്സിലിരുന്ന് പതിറ്റാണ്ടുകൾക്കിപ്പുറം കാലത്തെ നോക്കുമ്പോൾ പിറന്നത് ഒന്നല്ല, 9 കഥകൾ. അങ്ങനെയാണ് വേളാവൂർ വഴി വെഞ്ഞാറമൂട് എന്ന കഥാസമാഹാരത്തിൻ്റെ പിറവി. ഈ പുസ്തക രചന നിർവഹിച്ച കഥാകാരനാകട്ടെ എഴുത്തുകാരനെന്ന നിലയിൽ പ്രശസ്തി നേടിയ ആളുമല്ല. പ്രമുഖ വ്യവസായി ബിജു രമേശിൻറെ ഒരു ബാർ ഹോട്ടലിലെ ജീവനക്കാരനും തിരുവനന്തപുരം നെടുവേലി സ്വദേശിയുമായ പ്രതാപൻ. ബാല്യ-കൗമാര കാലഘട്ടങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങൾ ഘരീഭവിച്ചതാണ് തൻറെ ആദ്യ കഥാസമാഹാരമെന്ന് കഥാകൃത്ത് പറയുന്നു.

ബൈറ്റ്( പ്രതാപൻ,കഥാകൃത്ത്)

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ചെറുകഥാകൃത്ത് അയ്മനം ജോൺ പുസ്തകത്തിൻറെ പ്രകാശനം നിർവഹിച്ചു. ചിന്തയാണ് പുസ്തകപ്രസാധകർ. പുസ്തകം ഏറ്റുവാങ്ങിയതിലുമുണ്ട് വ്യത്യസ്തത. കഥാകൃത്ത് ജോലിചെയ്യുന്ന ബാർ ഹോട്ടൽ ഉടമ ബിജു രമേശാണ് പുസ്തകം ഏറ്റു വാങ്ങിയത്. തൻറെ മുജ്ജന്മ സുഹൃദം എന്നാണ് ഇതിനെ ബിജു രമേശ് വിശേഷിപ്പിച്ചത്. ഉടൻ പ്രസിദ്ധീകരിക്കാൻ കഴിയുന്ന ഒരു നോവലിൻറെ രചനയുടെ അവസാന മിനുക്കു പണികളിലാണിപ്പോൾ പ്രതാപൻ.

Conclusion:ഇടിവി ഭാരത്

തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.