തിരുവനന്തപുരം: ബാലഭാസ്കർ അപകടത്തിൽ പെടുമ്പോൾ സഞ്ചരിച്ചിരുന്ന കാറിന് അമിത വേഗം എന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പുലർച്ചെ ഒരു മണിക്ക് ചാലക്കുടി പിന്നിട്ട കാർ രണ്ടര മണിക്കൂർ കൊണ്ടാണ് അപകടം സംഭവിച്ച തിരുവനന്തപുരം പള്ളിപ്പുറത്തെത്തുന്നത്. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ഡ്രൈവർ അർജുൻ അമിത വേഗത്തിൽ കാറോടിച്ച സി സി ടി വി ദൃശ്യം മോട്ടോർ വാഹന വകുപ്പിന്റെ കാമറയിലാണ് വ്യക്തമായത്. പാലക്കാട് പൂന്തോട്ടം ആയുർവേദ ആശ്രമം ഉടമ ഡോ. രവീന്ദ്രന്റെ മകനൊപ്പം അർജുൻ ഷില്ലോംഗലേക്കോ അസമിലേക്കോ കടന്നതായാണ് ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിക്കുന്ന വിവരം ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് ക്രൈംബ്രാഞ്ച് കത്തു നൽകിപൂന്തോട്ടം ആയൂർവേദ ആശ്രമ ഉടമ ഡോ.രവീന്ദ്രനും മകൻ ജിഷ്ണുവുമായി ബാലഭാസ്കറിന് വൻ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും ക്രൈംബ്രാഞ്ചിന് തെളിവു ലഭിച്ചിട്ടുണ്ട്.