ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം വഞ്ചനാദിനമായി ആചരിച്ച് യൂത്ത് കോണ്‍ഗ്രസ്. കറുത്ത മാസ്ക് ധരിച്ച് കലക്‌ടറേറ്റിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പ്രളയ ഫണ്ട് തട്ടിപ്പു മുതല്‍ ഡേറ്റ കച്ചവടവും ബെവ്‌കോ ആപ്പ് നിര്‍മാണവും വരെ എത്തിയിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അഴിമതിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
അഴിമതി മാത്രമാണ് സര്‍ക്കാരിന്‍റെ നാലുവര്‍ഷത്തെ ബാലന്‍സ് ഷീറ്റിലുള്ളതെന്നും കൊറോണ പ്രതിസന്ധിപോലും ഇടതു സര്‍ക്കാര്‍ അഴിമതിക്ക് അവസരമാക്കുന്നത് ലജ്ജാകരമാണെന്നും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്‌ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിജിന്‍ ജോസഫ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.പി.പ്രവീണ്‍, ബിനു ചുള്ളിയില്‍, കെ.നൂറൂദ്ദീന്‍ കോയ, സജില്‍ ഷെരീഫ്,റഹീം വെറ്റക്കാരന്‍, രാഹുല്‍ കൃഷ്ണന്‍, വിഷ്ണു ഭട്ട്, ഇജാസ്, വിഷ്ണു സനല്‍, റമീസ്, ഹസൻ ആലപ്പുഴ എന്നിവര്‍ പങ്കെടുത്തു