ETV Bharat / state

കാറിടിച്ച് റോഡില്‍ വീണു, തലയിലൂടെ പാല്‍വണ്ടി കയറി ; സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു - റോഡപകടം

ചേർത്തല പുത്തനങ്ങാടി സ്വദേശി തൗഫീഖ് (25) ആണ് മരിച്ചത്. കാർ തട്ടി റോഡിൽ വീഴുകയായിരുന്ന യുവാവിന്‍റെ തലയിലൂടെ പിന്നാലെ വന്ന പാൽ വണ്ടി കയറിയിറങ്ങി

young man died in road accident at Cherthala  young man died in road accident  Cherthala road accident  Cherthala scooter accident  വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു  road accident  accident  വാഹനാപകടത്തിൽയുവാവ് മരിച്ചു  വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു  യുവാവ് മരിച്ചു  വാഹനാപകടം  അപകടം  റോഡപകടം  ചേർത്തല അപകടം
വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു
author img

By

Published : Sep 4, 2021, 2:32 PM IST

ആലപ്പുഴ : ചേർത്തലയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ചേർത്തല പുത്തനങ്ങാടി സ്വദേശി തൗഫീഖ് (25) ആണ് മരിച്ചത്. ചേർത്തല എക്സ്റേ ബൈപ്പാസിന് തെക്ക് വശത്താണ് അപകടം.

KL-32 Q7877 ഹോണ്ട ഡിയോ സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. രാവിലെ വീട്ടിൽ നിന്ന് ചേർത്തലയിലെ കടയിലേയ്ക്ക് പോകുമ്പോൾ കാർ തട്ടി റോഡിൽ വീഴുകയായിരുന്നു. പിന്നാലെ വന്ന പാൽ വണ്ടി തൗഫീഖിന്‍റെ തലയിലൂടെ കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അതേസമയം തട്ടിയിട്ട കാർ നിർത്താതെ പോയി. തൗഫീഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചേർത്തല മാംഗോ ജെൻസ് വെയർ ജീവനക്കാരനാണ്. മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ: കർണാടകയിൽ 23കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.