ആലപ്പുഴ: ഇന്ത്യയെക്കാൾ കൂടുതൽ ജനസംഖ്യയുള്ള ചൈനയും, തീരെ കുറഞ്ഞ ജനസംഖ്യയുള്ള മറ്റു രാജ്യങ്ങളും കായിക രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോൾ നമ്മൾ മാത്രം പിന്നോക്കം പോവുകയാണെന്ന് മന്ത്രി സജി ചെറിയാൻ. ഇതിന്‍റെ കാരണം ഗൗരവകരമായി പരിശോധിക്കണം. അസോസിയേഷനെ ചിലർ കൈപ്പിടിയിലൊതുക്കുന്നു. 14 അസോസിയേഷനുകൾ വരെ ചിലർ പോക്കറ്റിലിട്ട് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'വേണം കായിക മേഖലയിൽ അടിമുടി പൊളിച്ചെഴുത്ത്'
കാര്യക്ഷമമായ പരിശീലനം ലഭിക്കുന്നില്ല. ഇതിനൊക്കെ മാറ്റം വരേണ്ടതുണ്ട്. കായിക മേഖലയിൽ അടിമുടി പൊളിച്ചെഴുത്ത് ആവശ്യമാണ്. ഇന്നല്ലെങ്കിൽ നാളെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോൾഡ് മെഡൽ ജേതാക്കളെ സൃഷ്ടിക്കാൻ ചേർത്തല റൈഫിൾ ക്ലബ്ബിന് കഴിയും. ഈ മാസം 23 ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി റൈഫിൾ ക്ലബ്ബ് സംഘടിപ്പിച്ച ഫ്രണ്ട്‌ലി ഷൂട്ടിംഗ് മത്സരം ഉദ്ഘാടാനം ചെയ്ത് സംസാരിക്കുയായിരുന്നു മന്ത്രി സജി ചെറിയാന്‍.
50 മീറ്റര്‍ ഫയര്‍ ആംസ്, 25 മീറ്റര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം. അരൂർ എം.എല്‍.എ ദലീമ ജോജോ, റൈഫിൾ ക്ലബ്ബ് സെക്രട്ടറി കിരൺ മാർഷൽ, എക്സിക്യൂട്ടിവ് അംഗം എസ്.ജോയി, സെന്‍റ് മൈക്കിൾസ് കോളേജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ തുടങ്ങിയവര്‍ പങ്കെടുത്തു.
ALSO READ: 'കുറഞ്ഞത് അഞ്ച് ലക്ഷം' ; അർഹരായ എല്ലാവർക്കും പട്ടയമെന്ന് റവന്യൂമന്ത്രി