ETV Bharat / state

പമ്പയില്‍ ജലനിരപ്പുയര്‍ന്നു; വെള്ളപ്പൊക്കഭീതിയില്‍ കുട്ടനാട്

64 അംഗ സൈനികരും 25 അംഗ ദേശീയ ദുരന്തനിവാരണ സേനയും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

പമ്പയില്‍ ജലനിരപ്പുയര്‍ന്നു; വെള്ളപ്പൊക്കഭീതിയില്‍ കുട്ടനാട്
author img

By

Published : Aug 11, 2019, 5:42 AM IST

ആലപ്പുഴ: പമ്പയിലെ ജലനിരപ്പുയർന്നതിനാൽ കുട്ടനാട്ടിൽ വെള്ളം കയറി. മുട്ടാർ, തലവടി, പുളിങ്കുന്ന്‌, രാമങ്കരി എന്നിവിടങ്ങളിലാണ്‌ വെള്ളം കയറിയത്‌. കുട്ടനാട്ടിൽ താരതമ്യേന താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കേറുന്നുണ്ട്. കുട്ടനാട് പുളിങ്കുന്നിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി സർക്കാർ രേഖകൾ വെള്ളത്തിൽ ഒലിച്ചുപോയി. എസി റോഡിൽ പത്തിടത്ത് വെള്ളം കയറി. 187 വീട്‌ ഭാഗികമായും 11 വീട്‌ പൂർണമായും തകർന്നു.

അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.64 അംഗ സൈനികരും 25 അംഗ ദേശീയ ദുരന്തനിവാരണ സേനയും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 70 മത്സ്യത്തൊഴിലാളികളെയും 50 ബോട്ടും സജ്ജമാക്കി. 1500 മത്സ്യബന്ധന ബോട്ടുകളോട് കടലിൽ പോകരുതെന്നും കർശന നിർദേശമുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കായി 10 ഹൗസ്‌ ബോട്ടുകളും ഒരുക്കി നിർത്തിയിട്ടുണ്ട്‌.

പമ്പയില്‍ ജലനിരപ്പുയര്‍ന്നു; വെള്ളപ്പൊക്കഭീതിയില്‍ കുട്ടനാട്

മങ്കൊമ്പ്, പുളിങ്കുന്ന്, കണ്ണാടി, കാവാലം പ്രദേശങ്ങളിലെ മിക്ക റോഡുകളും വെള്ളത്തിലാണ്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് വെള്ളിയാഴ്‌ചയാണ്‌ ശക്തമായതോടെ രണ്ടാംകൃഷി ഇറക്കിയവരും ആശങ്കയിലാണ്. മിക്ക പാടശേഖരങ്ങളും വിത്തിറക്കിയിട്ട്‌ 60 ദിവസമായി. ജലനിരപ്പ്‌ വീണ്ടും ഉയർന്നാൽ മടവീഴ്‌ചക്കും സാധ്യതയേറെയാണ്‌. തണ്ണീർമുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി ഷട്ടറുകൾ തുറന്നിട്ടുണ്ട്.

Intro:nullBody:പമ്പയിലെ ജലനിരപ്പുയർന്നതിനാൽ കുട്ടനാട്ടിൽ വെള്ളം കയറി. മുട്ടാർ, തലവടി, പുളിങ്കുന്ന്‌, രാമങ്കരി എന്നിവിടങ്ങളിലാണ്‌ വെള്ളം കയറിയത്‌. കുട്ടനാട്ടിൽ താരതമ്യേന താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കേറുന്നുണ്ട്. കുട്ടനാട് പുളിങ്കുന്നിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളം കയറി. നിരവധി സർക്കാർ രേഖകൾ വെള്ളത്തിൽ ഒലിച്ചുപോയി. പലവീടുകളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. എ സി റോഡിൽ പത്തിടത്ത് വെള്ളം കയറി. ജില്ലയിൽ 23 റോഡുകളിൽ വെള്ളക്കെട്ടുണ്ട്‌.

അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. 25 അംഗ ദേശീയ ദുരന്തനിവാരണ സേന ജില്ലയിൽ എത്തി. 64 സൈനികരെയും എത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 70 മത്സ്യത്തൊഴിലാളികളെയും 50 ബോട്ടും സജ്ജമാക്കി. 1500 മത്സ്യബന്ധന ബോട്ടുകളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചു. ഇതോടൊപ്പം 10 ഹൗസ്‌ ബോട്ടുകളും ഒരുക്കി നിർത്തിയിട്ടുണ്ട്‌.

കുട്ടനാട്ടിൽ 187 വീട്‌ ഭാഗികമായും 11 വീട്‌ പൂർണമായും തകർന്നും എസി റോഡിലെ പലഭാഗങ്ങളിലും വെള്ളം കയറിത്തുടങ്ങി. ഗതാഗതത്തിന് തടസമില്ല. കിടങ്ങറ - നീരേറ്റുപുറം റോഡിൽ കെഎസ്ആർടിസി ബസ്‌ സർവീസ് നിലച്ചു. മങ്കൊമ്പ്, പുളിങ്കുന്ന്, കണ്ണാടി, കാവാലം പ്രദേശങ്ങളിലെ മിക്ക റോഡുകളും വെള്ളത്തിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് വെള്ളിയാഴ്‌ചയാണ്‌ ശക്തമായത്‌. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്‌. ക്യാമ്പുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
രണ്ടാംകൃഷി ഇറക്കിയവരും ആശങ്കയിലാണ്. മിക്ക പാടശേഖരങ്ങളും വിത്തിറക്കിയിട്ട്‌ അറുപതു ദിവസമായി. വളപ്രയോഗവും കളനീക്കം ചെയ്യലും കഴിഞ്ഞിരുന്നു. ജലനിരപ്പ്‌ വീണ്ടും ഉയർന്നാൽ മടവീഴ്‌ചയ്‌ക്കും സാധ്യതയേറെയാണ്‌. മരം വീണാണ്‌ വീടുകൾ അധികവും തകർന്നത്‌. എടത്വ ആനപ്രമ്പാല്‍ വടക്ക് സി വി പ്രസ്‌ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം, പുതുക്കരി മിത്രക്കരി കൊച്ചുമങ്കോട്ട ജനാര്‍ദനൻ, മുട്ടാര്‍ മുണ്ടയ്‌ക്കല്‍ കുഞ്ഞച്ചൻ എന്നിവരുടെ വീട്‌, കാരുവള്ളിയില്‍ പി ജെ ദേവസ്യായുടെ കട എന്നിവ തകര്‍ന്നവയിൽപ്പെടും. തലവടി, എടത്വ, കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, മുട്ടാർ, കൈനകരി മേഖലകളിൽ വൈദ്യുതി മുടക്കവും പതിവായി.

തണ്ണീർമുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി ഷട്ടറുകൾ തുറന്നു. കടലിലേക്ക്‌ നല്ല നീരൊഴുക്കുണ്ട്‌. തീർഥാടന കേന്ദ്രമായ ചക്കുളത്തുകാവിലും വെള്ളം കയറി. വെള്ളിയാഴ്‌ച പുലർച്ചെ കിഴക്കൻവെള്ളത്തിന്റെ വരവോടെ പമ്പ കരകവിഞ്ഞതാണ് കാവിലേക്ക് വെള്ളമെത്താൻ കാരണം. പ്രധാനകവാടവും ‌നടപ്പന്തലും കടന്ന് ക്ഷേത്രത്തിന് സമീപംവരെ വെള്ളംകയറി. സമീപമുള്ള മറ്റൊരു വഴിയിലൂടെയാണ് ഭക്തർ ക്ഷേത്രത്തിലേക്കെത്തിയത്. സമീപത്തെ കടകളിലേക്കും വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്.Conclusion:null
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.