ആലപ്പുഴ: ആലപ്പുഴ ജില്ല കലക്‌ടറായി വിആർ കൃഷ്‌ണതേജ ചുമതലയേറ്റു. ചുമതല കൈമാറ്റത്തിനായി കലക്‌ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയില്ല. പകരം എഡിഎം സന്തോഷ്‌കുമാറാണ് പുതിയ കലക്‌ടര്‍ക്ക് ചുമതല കൈമാറിയത്.
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കലക്‌ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് വിആർ കൃഷ്‌ണതേജയെ ആലപ്പുഴ കലക്‌ടറായി നിയമിച്ചത്.