ETV Bharat / state

വിമുക്തി ബോധവല്‍കരണം മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടം: മന്ത്രി ജി സുധാകരന്‍ - VIMUKTHI_ANTI_DRUGS_CAMPAIGN

മദ്യത്തിന് പുറമേ കഞ്ചാവും മയക്കുമരുന്നുകളും ഇന്നത്തെ യുവതലമുറയെ അടിമകളാക്കുന്നുണ്ട്. അത് നിയന്ത്രിക്കാന്‍ വിമുക്തി പോലെയുള്ള പരിപാടികളിലൂടെ കഴിയണമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു

വിമുക്തി  വിമുക്തി ബോധവല്‍ക്കരണം  മയക്കുമരുന്ന മാഫിയ  മന്ത്രി ജി. സുധാകരന്‍  ലഹരിമുക്ത കേരളം  നാളത്തെ കേരളം ലഹരി വിരുദ്ധ നവകേരളം  VIMUKTHI  VIMUKTHI_ANTI_DRUGS_CAMPAIGN  MINISTER SUDHAKARAN
വിമുക്തി ബോധവല്‍ക്കരണം മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടം: മന്ത്രി ജി സുധാകരന്‍
author img

By

Published : Feb 21, 2020, 2:01 PM IST

ആലപ്പുഴ: അന്തര്‍ദേശീയ മയക്കുമരുന്ന് മാഫിയക്ക് എതിരെയുള്ള പോരാട്ടമാണ് വിമുക്തി പദ്ധതിയിയിലൂടെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വിമുക്തി പദ്ധതിയുടെ ജില്ലാതല സമാപനം പുന്നപ്ര കാർമൽ കോളജ് ഓഫ് എഞ്ചിനീയറിങ് ആന്‍റ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരി മൂലം ഒരു തലമുറ തന്നെ നശിച്ചുപോകുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. മദ്യത്തിന് പുറമേ കഞ്ചാവും മയക്കുമരുന്നുകളും ഇന്നത്തെ യുവതലമുറയെ അടിമകളാക്കുന്നുണ്ട്. അത് നിയന്ത്രിക്കാന്‍ വിമുക്തി പോലെയുള്ള പരിപാടികളിലൂടെ കഴിയണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മേഖലയിലുമുള്ളവര്‍ മദ്യവര്‍ജനത്തിനായി മാതൃകാപരമായ പെരുമാറ്റത്തിലൂടെ മുന്നോട്ട് പോകണം. വിമുക്തി പരിപാടികളുടെ ഭാഗമായി ജില്ലയിലെ സ്കൂള്‍, കോളജ്, ഗ്രന്ഥശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബുകള്‍ തുടങ്ങിയിട്ടുണ്ട്. നഗരസഭാ, പഞ്ചായത്ത് വാര്‍ഡുകളിലും വിമുക്തി സേന രൂപവത്കരിക്കുകയും ലഹരി വിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ലഹരിവിരുദ്ധ ജ്വാല തെളിക്കല്‍, സൈക്കിള്‍ റാലി, സിഗ്നേച്ചര്‍ കാംപയിന്‍ എന്നിവയും സംഘടിപ്പിച്ചു. 'നാളത്തെ കേരളം ലഹരി വിരുദ്ധ നവകേരളം' എന്ന ലക്ഷ്യപ്രാപ്തിക്കായി 90 ദിന തീവ്ര ബോധവത്കരണ പരിപാടികള്‍ക്കാണ് ജില്ലയില്‍ സമാപനമായത്. ജില്ലാ കലക്ടര്‍ എം. അഞ്ജന അധ്യക്ഷയായി. എ.എം ആരിഫ് എംപി മുഖ്യാതിഥിതായി. യു. പ്രതിഭ എം.എല്‍.എ, ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഷാജി എസ്.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.