ETV Bharat / state

വിജയപ്രതീക്ഷയിൽ ആലപ്പുഴയിലെ യുഡിഎഫ് നേതൃത്വം - വിജയപ്രതീക്ഷയിൽ ആലപ്പുഴയിലെ യുഡിഎഫ് നേതൃത്വം

എക്സിറ്റ് പോളുകൾക്ക് യാഥാർഥ്യവുമായി ബന്ധമില്ലെന്ന് ഡിസിസി പ്രസിഡന്‍റ് എം ലിജു

വിജയപ്രതീക്ഷയിൽ ആലപ്പുഴയിലെ യുഡിഎഫ് നേതൃത്വം
author img

By

Published : May 21, 2019, 1:44 AM IST

Updated : May 21, 2019, 5:30 AM IST

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏറെ വിജയ പ്രതീക്ഷയിലാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഫോട്ടോഫിനിഷിലേക്കെന്ന പ്രചരണം തെറ്റാണെന്നും, ഇതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് അഡ്വ എം ലിജു വ്യക്തമാക്കി.

വിജയപ്രതീക്ഷയിൽ ആലപ്പുഴയിലെ യുഡിഎഫ് നേതൃത്വം

ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയതലത്തിലുള്ള എക്സിറ്റ് പോൾ സർവേ ഫലങ്ങൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഖ്യകക്ഷികളെ പിടിക്കാൻ വേണ്ടി ബിജെപി നിയന്ത്രിക്കുന്ന മാധ്യമങ്ങളെ കൊണ്ട് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ലിജു ആരോപിച്ചു.

ഒന്നാം യുപിഎ ഭരണത്തിന് മുമ്പ് എക്സിറ്റ് പോൾ സർവ്വേ ഫലങ്ങൾ പ്രവചിച്ചത് എൻഡിഎയുടെ തുടർഭരണമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ മൻമോഹൻ സിങ് നേതൃത്വം കൊടുത്ത യുപിഎ സർക്കാരാണ് ഭരണത്തിൽ എത്തിയത്. ഇത്തവണയും ഇത് തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാർ ഭരണത്തിൽ വരുമെന്നും ലിജു പ്രത്യാശ പ്രകടിപ്പിച്ചു.

Intro:ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏറെ വിജയ പ്രതീക്ഷയിലാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഫോട്ടോഫിനിഷിലേക്കെന്ന പ്രചരണം തെറ്റാണെന്നും ഇതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ആലപ്പുഴ ഡിസിസി പ്രസിഡൻറ് പ്രതികരിച്ചു.

Body:ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയതലത്തിലുള്ള എക്സിറ്റ്പോൾ സർവകൾ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സഖ്യകക്ഷികളെ പിടിക്കാൻ വേണ്ടി ബിജെപി നിയന്ത്രിക്കുന്ന മാധ്യമങ്ങളെ കൊണ്ട് കൃത്യമായി ഉണ്ടാക്കിയതാണെന്നും ലിജു ആരോപിച്ചു.

Conclusion:ഒന്നാം യുപിഎ ഭരണത്തിന് മുൻപ് എക്സിറ്റ് പോൾ സർവ്വേ ഫലങ്ങൾ പ്രവചിച്ചത് എൻഡിഎയുടെ തുടർഭരണമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മൻമോഹൻ സിങ് നേതൃത്വം കൊടുക്കുന്ന യുപിഎ സർക്കാരാണ് ഭരണത്തിൽ എത്തിയത്. ഇത്തരത്തിലായിരിക്കും ഇത്തവണയും സംഭവിക്കാൻ പോകുന്നതെന്നും കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാർ ഭരണത്തിൽ വരുമെന്നും ലിജു പ്രത്യാശ പ്രകടിപ്പിച്ചു.
Last Updated : May 21, 2019, 5:30 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.