ETV Bharat / state

'പിണറായിക്ക് ശുക്രദശ' ; കോൺഗ്രസ് സർവ നാശത്തിന്‍റെ വക്കിലെന്ന് വെള്ളാപ്പള്ളി

കോൺഗ്രസിനെ നാശത്തിലേയ്ക്ക് നയിക്കുന്നത് ഗ്രൂപ്പുകളുടെ ആധിക്യം, ഗ്രൂപ്പില്ലാത്ത അവസ്ഥ സംസ്ഥാന കോൺഗ്രസിൽ ഒരിക്കലും ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി

പിണറായിക്ക് ശുക്രദശ  കോൺഗ്രസ് സർവനാശത്തിന്‍റെ വക്കിലെന്ന് വെള്ളാപ്പള്ളി  എസ്‌എൻഡിപി  എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ  Vellapally Natesan  Vellapally Natesan says Congress is on the verge of destruction  Congress is on the verge of destruction  കോൺഗ്രസ്  വെള്ളാപ്പള്ളി  Vellapally
പിണറായിക്ക് ശുക്രദശ; കോൺഗ്രസ് സർവനാശത്തിന്‍റെ വക്കിലെന്നും വെള്ളാപ്പള്ളി
author img

By

Published : Sep 2, 2021, 5:13 PM IST

Updated : Sep 2, 2021, 6:23 PM IST

ആലപ്പുഴ : കോൺഗ്രസ് സർവ നാശത്തിന്‍റെ വക്കിലാണെന്ന് എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗ്രൂപ്പുകളുടെ ആധിക്യമാണ് കോൺഗ്രസിനെ നാശത്തിലേയ്ക്ക് നയിക്കുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടു. പുതിയ ആളുകൾ വന്നപ്പോൾ ഇവർ ഒന്നിച്ചു. ഗ്രൂപ്പില്ലാത്ത അവസ്ഥ സംസ്ഥാന കോൺഗ്രസിൽ ഒരിക്കലും ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പിണറായി വിജയന് ഇപ്പോൾ ശുക്രദശയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗത്തിന് മാത്രമല്ല ശബരിമല മേൽശാന്തി സ്ഥാനത്തിന് അവകാശം. മറ്റ് സമുദായങ്ങളും അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മോഷണമാരോപിച്ച് പിതാവിനെയും മകളെയും പിങ്ക് വപൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ നടത്തിയ സംഭവത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു.

'പിണറായിക്ക് ശുക്രദശ' ; കോൺഗ്രസ് സർവ നാശത്തിന്‍റെ വക്കിലെന്ന് വെള്ളാപ്പള്ളി

ALSO READ: 'എനിക്ക് ഗ്രൂപ്പില്ല' ; തന്‍റെ ഗ്രൂപ്പ് കോണ്‍ഗ്രസെന്ന് കെ.സി വേണുഗോപാൽ

മോഷണമാരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ല. പൊലീസിന് ജനകീയമുഖം ഉണ്ടാകണം. പൊലീസുകാരെ സസ്പെൻഡ് ചെയ്തതുകൊണ്ട് കാര്യമില്ല. അവർക്കെതിരെ കൂടുതൽ കർശനമായ നടപടികള്‍ സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിൽ പറഞ്ഞു.

Last Updated : Sep 2, 2021, 6:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.