ETV Bharat / state

ജനങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.തിലോത്തമൻ

ജനങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്നത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പി.തിലോത്തമൻ

VELIYANAD_BLOCK_LIFE_MISSION_Project  മന്ത്രി പി. തിലോത്തമൻ  ജനങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം
പി. തിലോത്തമൻ
author img

By

Published : Jan 15, 2020, 12:59 AM IST

ആലപ്പുഴ: ജനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ. വെളിയനാട് ബ്ലോക്ക്‌ തല കുടുംബ സംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്നത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും വിവിധ പദ്ധതികളിലൂടെ ഇത് ഭംഗിയായി നടപ്പാക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ കേരളത്തിൽ എല്ലാവർക്കും തലചായ്ക്കാനൊരിടം എന്ന സ്വപ്‌നം പൂർത്തിയാക്കുകയാണ്. വിവിധ ജനകീയ പദ്ധതികൾ വഴി ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ലൈല രാജു ചടങ്ങിൽ അധ്യക്ഷയായി. ബ്ലോക്കിൽ 406 ഗുണഭോക്താക്കളാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.

Intro:Body:ജനങ്ങളെ സാമ്പത്തികമായി കൈത്താങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത് - മന്ത്രി പി തിലോത്തമൻ

ആലപ്പുഴ : ജനങ്ങളെ സാമ്പത്തികമായി കൈത്താങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. വെളിയനാട് ബ്ലോക്ക്‌ തല കുടുംബ സംഗമം കുട്ടനാട് വികസന സമിതി ഹാളിൽ ഉദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക്‌ നേടികൊടുക്കുക എന്നത് ഏതൊരു സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും വിവിധ പദ്ധതികളിലൂടെ ഇത് ഭംഗിയായി നടപ്പാക്കുകയാണ് സംസ്ഥാന സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് മിഷൻ പദ്ധതിയിലൂടെ ജനങ്ങൾക്ക് സ്വന്തം വീട്‌ നേടികൊടുക്കുന്നതിലൂടെ കേരളത്തിൽ എല്ലാവർക്കും തലചായ്ക്കാനൊരിടം എന്ന സ്വപ്നം പൂർത്തിയാക്കുകയാണ്. സർക്കാരിന്റെ വിവിധ ജനകീയ പദ്ധതികൾ വഴി ജനങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു. വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈല രാജു ചടങ്ങിൽ അധ്യക്ഷയായി. ചടങ്ങിൽ വിവിധ പഞ്ചായത്തുകളെയും നിർവഹണ ഉദ്യോഗസ്ഥരെയും ആദരിച്ചു. ബ്ലോക്കിൽ 406 ഗുണഭോക്താക്കൾക്കാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അശോകൻ, ലൈഫ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. പി ഉദയസിംഹൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, ജന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.